|    Mar 30 Thu, 2017 12:34 pm
FLASH NEWS

മധ്യപ്രദേശ് സന്തോഷ വകുപ്പ് ആരംഭിക്കും

Published : 16th July 2016 | Posted By: SMR

ഭോപ്പാല്‍: മധ്യപ്രദേശ് സര്‍ക്കാര്‍ സന്തോഷത്തിനായി പ്രത്യേക വകുപ്പ് (ആനന്ദ് വിഭാഗ്) രൂപീകരിക്കും. ഇതാദ്യമായാണ് ഒരു ഇന്ത്യന്‍ സംസ്ഥാനം സന്തോഷത്തിനായുള്ള വകുപ്പ് ആരംഭിക്കുന്നത്. മുഖ്യമന്ത്രി ശിവരാജ് സിങ് ചൗഹാന്‍ വകുപ്പു രൂപീകരണത്തിനുള്ള നിര്‍ദേശം ഇന്നലെ സംസ്ഥാന മന്ത്രിസഭ അംഗീകരിച്ചതായി അറിയിച്ചു. സംസ്ഥാനത്തെ ജനങ്ങള്‍ക്കിടയില്‍ സന്തോഷത്തിന്റെ തോത് വര്‍ധിപ്പിക്കുക എന്നാണ് പുതിയ വകുപ്പുകൊണ്ടുദ്ദേശിക്കുന്നത്. ഇതിനായുള്ള പദ്ദതികള്‍ വകുപ്പിനു കീഴില്‍ തയ്യാറാക്കും. വകുപ്പുരൂപീകരണത്തിനായുള്ള ആദ്യഘട്ട െചലവുകള്‍ക്കായി 3.8 കോടി രൂപ വകയിരുത്താനും സര്‍ക്കാര്‍ തീരുമാനിച്ചു.

thanur-inner                            
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day