|    Jan 19 Thu, 2017 8:26 pm
FLASH NEWS

മധ്യപ്രദേശ് മുഖ്യമന്ത്രിയുടെ പ്രളയഭൂമിയിലെ ചിത്രം വിവാദമായി

Published : 23rd August 2016 | Posted By: SMR

ഭോപാല്‍: മധ്യപ്രദേശിലെ പ്രളയഭൂമി സന്ദര്‍ശിക്കാനെത്തിയ മുഖ്യമന്ത്രി ശിവരാജ് സിങ് ചൗഹാനെ അംഗരക്ഷകര്‍ എടുത്തുകൊണ്ട് പോവുന്ന ചിത്രം വിവാദമായി. പട്‌ന ജില്ലയിലെ പ്രളയ ബാധിത മേഖലയായ അമാന്‍ഗഞ്ച് തെഹ്‌സിലില്‍ മുഖ്യമന്ത്രി കഴിഞ്ഞ ദിവസം സന്ദര്‍ശനത്തിനെത്തിയപ്പോള്‍ മൊബൈലില്‍ പകര്‍ത്തിയ ചിത്രമാണ് സാമൂഹിക മാധ്യമങ്ങളില്‍ വന്‍ പ്രതിഷേധത്തിന് വഴി തെളിച്ചത്.
വെള്ളപ്പൊക്ക ബാധിത പ്രദേശം സന്ദര്‍ശിക്കുന്നതിനിടെ വെള്ളം കെട്ടിക്കിടക്കുന്ന സ്ഥലം മുറിച്ച് കടക്കാനായി പോലിസുകാര്‍ അദ്ദേഹത്തെ എടുത്തുനടക്കുന്നതും നഗ്നപാദനായി ചളിയിലൂടെ നടക്കുന്ന മുഖ്യമന്ത്രിയുടെ പാദരക്ഷകള്‍ സഹായി കൈയിലേന്തി നില്‍ക്കുന്നതുമായ ചിത്രങ്ങളാണ് സാമൂഹിക മാധ്യമങ്ങളില്‍ വൈറലായത്.
അതേസമയം, ഇത്തരം വെള്ളക്കെട്ടുള്ള സ്ഥലങ്ങളില്‍ പാമ്പുകള്‍ ഉണ്ടാവാന്‍ സാധ്യതയുള്ളതിനാല്‍ അപകടം തടയാന്‍ വേണ്ടിയാണ് മുഖ്യമന്ത്രിയെ എടുത്ത് മറുകര എത്തിച്ചതെന്ന് കലക്ടറും പോലിസ് മേധാവിയും അറിയിച്ചു.
വെള്ളപ്പൊക്കം വന്‍ നാശം സൃഷ്ടിച്ച രേവ, സത്‌ന, പന്ന എന്നീ ജില്ലകളാണ് മുഖ്യമന്ത്രി സന്ദര്‍ശിച്ചത്. വെള്ളപ്പൊക്കത്തില്‍ പെട്ട് ഇതിനോടകം 17 പേര്‍ മരിച്ചതായാണ് റിപോര്‍ട്ട്. കനത്തമഴ തുടരുമെന്ന കാലാവസ്ഥാ മുന്നറിയിപ്പുകളെതുടര്‍ന്ന് 4500 പേരെ സുരക്ഷിത കേന്ദ്രങ്ങളിലേക്ക് മാറ്റിയിട്ടുണ്ട്. കഴിഞ്ഞ ആഴ്ച ഒഡീഷ മന്ത്രി തന്റെ അംഗരക്ഷകനെ കൊണ്ട് ഷൂവിന്റെ സ്ട്രാപ്പ് കെട്ടിച്ചത് വിവാദമായിരുന്നു.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 713 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക