|    Dec 18 Tue, 2018 1:20 am
FLASH NEWS
Home   >  Todays Paper  >  Page 1  >  

മധ്യപ്രദേശ്, മിസോറാം സംസ്ഥാനങ്ങളില്‍ 75% പോളിങ്‌

Published : 29th November 2018 | Posted By: kasim kzm

ഭോപാല്‍: മധ്യപ്രദേശ്, മിസോറാം നിയമസഭകളിലേക്ക് ബുധനാഴ്ച നടന്ന തിരഞ്ഞെടുപ്പില്‍ 75 ശതമാനത്തോളം പോളിങ് രേഖപ്പെടുത്തി. മധ്യപ്രദേശില്‍ 74.6 ശതമാനവും മിസോറാമില്‍ 75 ശതമാനവുമാണ് പോളിങ്. മധ്യപ്രദേശില്‍ 1,094 സ്വതന്ത്രര്‍ ഉള്‍പ്പെടെ 2,899 സ്ഥാനാര്‍ഥികളാണ് ജനവിധി തേടുന്നത്. 230 നിയമസഭാ സീറ്റാണ് സംസ്ഥാനത്തുള്ളത്. മിസോറാമില്‍ 40 നിയമസഭാ സീറ്റിലേക്കാണ് തിരഞ്ഞെടുപ്പ് നടന്നത്. 15 വനിതാ സ്ഥാനാര്‍ഥികള്‍ ഉള്‍പ്പെടെ 209 പേരാണ് ജനവിധി തേടുന്നത്. സംസ്ഥാനത്തെ 1,179 പോളിങ് ബൂത്തുകളില്‍ 47 എണ്ണം തിരഞ്ഞെടുപ്പു കമ്മീഷന്റെ അതീവശ്രദ്ധ വേണ്ട സ്ഥലങ്ങളുടെ പട്ടികയിലാണുള്ളത്.
2013ലെ തിരഞ്ഞെടുപ്പില്‍ 72.69 ശതമാനം വോട്ടാണ് മധ്യപ്രദേശില്‍ രേഖപ്പെടുത്തിയത്. അതേസമയം, മിസോറാമില്‍ പോളിങ് കുറയുകയാണ് ചെയ്തത്. കഴിഞ്ഞതവണ ഇവിടെ 83.4 ശതമാനമായിരുന്നു പോളിങ്. സംസ്ഥാനത്ത് വിവിപാറ്റ്, ഇവിഎം മെഷീനുകളില്‍ തകരാറുള്ളതായി പരാതി ഉയര്‍ന്നതിനെ തുടര്‍ന്ന് 1,145 ഇവിഎം മെഷീനുകളും 1,545 വിവിപാറ്റ് മെഷീനുകളും മാറ്റിസ്ഥാപിച്ചിരുന്നു. 227 സീറ്റിലേക്ക് ബുധനാഴ്ച രാവിലെ 8 മുതല്‍ വൈകീട്ട് 5 മണി വരെയാണ് തിരഞ്ഞെടുപ്പ് നടന്നത്.
മാവോവാദി സ്വാധീനമേഖലകളായ ലാഞ്ചി, പറസ്‌വാഡ, ബൈഹാര്‍ നിയമസഭാ സീറ്റുകളിലേക്ക് 7 മുതല്‍ 3 വരെയായിരുന്നു തിരഞ്ഞെടുപ്പ്. അതേസമയം, ആരോഗ്യപ്രശ്‌നങ്ങളെ തുടര്‍ന്ന് തിരഞ്ഞെടുപ്പ് ജോലിക്കിടെ മൂന്ന് ഉദ്യോഗസ്ഥര്‍ മരണപ്പെട്ടതായും തിരഞ്ഞെടുപ്പു കമ്മീഷണര്‍ അറിയിച്ചു.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss