|    Feb 21 Tue, 2017 11:09 am
FLASH NEWS

മധ്യപ്രദേശ് ജയിലുകളില്‍ വൈദുതിവേലി

Published : 7th November 2016 | Posted By: SMR

ഭോപാല്‍: സിമി പ്രവര്‍ത്തകര്‍ തടവുചാടിയ സാഹചര്യത്തില്‍ ജയിലുകളില്‍ വൈദ്യുതി വേലി സ്ഥാപിക്കാന്‍ നടപടി സ്വീകരിക്കുമെന്നു മധ്യപ്രദേശ് ജയിലധികൃതര്‍. സംസ്ഥാനത്തെ 122 ജയിലുകളിലും വൈദ്യുതി വേലി സ്ഥാപിച്ചു സുരക്ഷ ശക്തിപ്പെടുത്തുന്നതിനു പഠനം നടത്താന്‍ ഉന്നത ഉദ്യോഗസ്ഥന്‍ ഛത്തീസ്ഗഡിലേക്ക് പോയതായി സംസ്ഥാന ജയില്‍ ഡയറക്ടര്‍ ജനറല്‍ സഞ്ജയ് ചൗധരി പറഞ്ഞു. എന്നാല്‍, ഛത്തീസ്ഗഡ് സന്ദര്‍ശിക്കുന്ന ഉദ്യോഗസ്ഥന്റെ പേര് അദ്ദേഹം വെളിപ്പെടുത്തിയില്ല. ജയിലുകളിലെ സുരക്ഷാ പരിശോധന നടന്നുകൊണ്ടിരിക്കുകയാണ്. അതിന്റെ റിപോര്‍ട്ട് ലഭിച്ച ശേഷം സുരക്ഷ വര്‍ധിപ്പിക്കുന്നതിനുള്ള നടപടി തുടങ്ങുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 13 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക