|    Nov 20 Mon, 2017 9:16 am
FLASH NEWS
Home   >  Todays Paper  >  page 7  >  

മധ്യപ്രദേശില്‍ സ്ഥാനാര്‍ഥികളുടെ സത്യവാങ്മൂലം പ്രദര്‍ശിപ്പിക്കും

Published : 6th August 2017 | Posted By: fsq

 

ഭോപാല്‍: മധ്യപ്രദേശ് പഞ്ചായത്ത് തിരഞ്ഞെടുപ്പില്‍ മല്‍സരിക്കുന്നവരുടെ കുറ്റകൃത്യ പശ്ചാത്തലം, സ്വത്തുക്കള്‍, ബാധ്യതകള്‍ തുടങ്ങിയ വിവരങ്ങള്‍ വോട്ടര്‍മാര്‍ക്ക് കാണാന്‍ പാകത്തില്‍ പോളിങ് ബൂത്തുകളില്‍ പ്രദര്‍ശിപ്പിക്കും. ഈമാസം 11നാണ് മധ്യപ്രദേശിലെ 37 തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലേക്കു തിരഞ്ഞെടുപ്പുകള്‍ നടക്കുന്നത്. മധ്യപ്രദേശ് തിരഞ്ഞെടുപ്പ് കമ്മീഷന്റെ നോട്ടീസിലാണ് സ്ഥാനാര്‍ഥികളുടെ സത്യവാങ്മൂലം പോളിങ് ബൂത്തുകളില്‍ പ്രദര്‍ശിപ്പിക്കുന്നതിന് നിര്‍ദേശമുള്ളത്. മധ്യപ്രദേശ് പഞ്ചായത്തു തിരഞ്ഞെടുപ്പില്‍ പരീക്ഷണാടിസ്ഥാനത്തിലാണ് ഇതു നടപ്പാക്കുന്നതെന്ന് തിരഞ്ഞെടുപ്പ് കമ്മീഷന്‍ വ്യക്തമാക്കി. സ്ഥാനാര്‍ഥികളുടെ സത്യവാങ്മൂലം പരസ്യപ്പലകകളിലാ—യിരിക്കും പ്രദര്‍ശിപ്പിക്കുക. തിരഞ്ഞെടുപ്പു പ്രക്രിയയില്‍ തങ്ങള്‍ വോട്ടു നല്‍കുന്നവരെ കുറിച്ചുള്ള വിവരങ്ങള്‍ അറിയാനുള്ള അവകാശം വോട്ടര്‍മാര്‍ക്കുണ്ട്. വോട്ടര്‍മാരുടെ അവകാശങ്ങള്‍ക്കു വേണ്ടി പ്രവര്‍ത്തിക്കുന്നവര്‍ ഈ തീരുമാനത്തെ സ്വാഗതം ചെയ്തതായും ഉദ്യോഗസ്ഥന്‍ വ്യക്തമാക്കി.

വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക