|    Feb 24 Sat, 2018 11:56 am
FLASH NEWS
Home   >  National   >  

മധ്യപ്രദേശില്‍ ശിവരാത്രി പ്രസാദം കഴിച്ചവര്‍ക്ക് ഭക്ഷ്യവിഷഭാധ

Published : 14th February 2018 | Posted By: mi.ptk

ഭോപ്പാല്‍: മധ്യപ്രദേശില്‍ ശിവരാത്രി പ്രസാദം കഴിച്ച ഗ്രാമീണര്‍ക്ക് ഭക്ഷ്യവിഷബാധ.  പ്രസാദം കഴിച്ച് 1500ഓളം ഗ്രാമീണര്‍ ചികിത്സ തേടി.  ഭോപ്പാലിലെ ബര്‍വാനിയിലെ ഒരു ആശ്രമത്തില്‍ നിന്ന് നല്‍കിയ പ്രസാദം കഴിച്ചവര്‍ക്കാണ് ഭക്ഷ്യവിഷബാധയേറ്റത്.

പ്രസാദമായി നല്‍കിയ പായസം കഴിച്ചവര്‍ക്ക് ഛര്‍ദ്ദിലും വയറുവേദനയും അനുഭവപ്പെടുകയായിരുന്നു. ഇവരെ അടുത്തുള്ള ജില്ലാ ആശുപത്രിയിലും രണ്ട് സ്വകാര്യ ആശുപത്രികളിലും പ്രവേശിപ്പിച്ചു. സ്ഥിതിഗതികള്‍ നിയന്ത്രണവിധേയമാണെന്ന് ജില്ലാ കളക്ടര്‍ അറിയിച്ചു.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss