|    Aug 23 Wed, 2017 7:16 pm
FLASH NEWS
Home   >  Todays Paper  >  page 7  >  

മധ്യപ്രദേശില്‍ രണ്ടു കര്‍ഷകര്‍ ആത്മഹത്യ ചെയ്തു

Published : 21st June 2017 | Posted By: fsq

 

ഭോപാല്‍: മധ്യപ്രദേശില്‍ കടബാധ്യതയെത്തുടര്‍ന്ന് രണ്ടു കര്‍ഷകര്‍കൂടി ആത്മഹത്യ ചെയ്തു. നരസിംഹ്പൂര്‍ ഹോഷാങാബാദ് ജില്ലകളിലാലാണ് കര്‍ഷക ആത്മഹത്യ. ഇതോടെ ഈമാസം 8ന് മധ്യപ്രദേശിലെ മന്‍സോറില്‍ കര്‍ഷക പ്രക്ഷോഭം ആരംഭിച്ച ശേഷം സംസ്ഥാനത്ത് ആത്മഹത്യ ചെയ്യുന്ന  കര്‍ഷകരുടെ എണ്ണം 17 ആയി. ഹോഷാങാബാദിലെ റാന്ധാല്‍ ഗ്രാമത്തില്‍ കര്‍ഷകനായ ബാബുലാല്‍ വര്‍മ (40) തീക്കൊളുത്തി ആത്മഹത്യ ചെയ്യുകയായിരുന്നുവെന്ന് പോലിസ് അറിയിച്ചു. തീക്കൊളുത്തിയതിനെത്തുടര്‍ന്ന് ഗുരുതര പരിക്കേറ്റ ഇദ്ദേഹത്തെ ഭോപാലിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. വായ്പ തിരിച്ചടയ്ക്കാനാവശ്യപ്പെട്ടുള്ള സ്വകാര്യ പണമിടപാടുകാരുടെ പീഡനത്തെത്തുടര്‍ന്നാണ് ആത്മഹത്യയെന്ന് ബാബുലാല്‍ വര്‍മയുടെ ബന്ധുക്കള്‍ അറിയിച്ചു. നരസിംഹ്പൂരില്‍ ധാമ്‌ന ഗ്രാമത്തില്‍ നിന്നുള്ള കര്‍ഷകന്‍ ലക്ഷ്മി ഗുമസ്ത(65)യെ വിഷംകഴിച്ചു മരിച്ചനിലയില്‍ കണ്ടെത്തി. നാലു ലക്ഷത്തോളം രൂപയുടെ കടം തിരിച്ചടയ്ക്കാന്‍ സാധിക്കാത്തതിനാലാണു ഗുമസ്ത ആത്മഹത്യ ചെയ്യാന്‍ നിര്‍ബന്ധിതനായതെന്നു ബന്ധുക്കള്‍ പറഞ്ഞു. ഇത്തവണയുണ്ടായ വിളനഷ്ടവും ആത്മഹത്യാ പ്രേരണയ്ക്കുള്ള കാരണമായതായി അവര്‍ അറിയിച്ചു. വിളനഷ്ടമുണ്ടായെങ്കിലും സര്‍ക്കാരില്‍ നിന്നു തങ്ങള്‍ക്ക് ഒരു നഷ്ടപരിഹാരവും ലഭിച്ചില്ലെന്നും അവര്‍ പറഞ്ഞു. സംഭവത്തില്‍ കേസ് രേഖപ്പെടുത്തി അന്വേഷണം ആരംഭിച്ചതായി നരസിംഹ്പൂര്‍ സബ്ഡിവിഷനല്‍ പോലിസ് ഓഫിസര്‍ നരേശ് ശര്‍മ അറിയിച്ചു. ആത്മഹത്യയെത്തുടര്‍ന്ന് ഗുമസ്തയുടെ ബന്ധുക്കളും കോണ്‍ഗ്രസ് പ്രവര്‍ത്തകരും ധാമ ഗ്രാമത്തിലെ റോഡ് ഉപരോധിച്ചു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക