|    Aug 21 Tue, 2018 3:39 am
FLASH NEWS
Home   >  Todays Paper  >  page 7  >  

മധ്യപ്രദേശില്‍ ബാലികയെ ബലാല്‍സംഗം ചെയ്തു

Published : 29th June 2018 | Posted By: kasim kzm

മന്ദ്‌സൂര്‍ (മധ്യപ്രദേശ്): സ്‌കൂളിന്റെ പുറത്ത് നില്‍ക്കുകയായിരുന്ന എട്ടുവയസ്സുകാരിയെ തട്ടിക്കൊണ്ടുപോയി ബലാല്‍സംഗം ചെയ്തു. ചൊവ്വാഴ്ച വൈകുന്നേരമാണ് സംഭവം. സംഭവവുമായി ബന്ധപ്പെട്ട് ഇര്‍ഫാന്‍ എന്ന ഭയ്യു (20) വിനെ പോലിസ് അറസ്റ്റ് ചെയ്തു. അബോധാവസ്ഥയിലായ പെണ്‍കുട്ടിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സ്‌കൂളിലും പുറത്തും കുട്ടിയെ തിരഞ്ഞ് കണ്ടെത്താത്തതിനാല്‍ വീട്ടുകാര്‍ പോലിസില്‍ പരാതി നല്‍കി. കുറ്റിക്കാട്ടില്‍ വച്ചാണ് യുവാവ് കുട്ടിയെ പീഡിപ്പിച്ചതെന്ന് മന്ദ്‌സൂര്‍ എസ്പി മനോജ് കുമാര്‍ സിങ് പറഞ്ഞു. കുട്ടിയെ ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പ്രാഥമിക ചികില്‍സ നല്‍കിയ ശേഷം ഇന്‍ഡോറിലേക്ക് കൊണ്ടുപോയി. വൈദ്യപരിശോധനയില്‍ കുട്ടി പീഡനത്തിനിരയായതായി കണ്ടെത്തി. പ്രതിക്ക് വധശിക്ഷ നല്‍കണമെന്ന് നാട്ടുകാര്‍ ആവശ്യപ്പെട്ടു.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss