|    Oct 17 Wed, 2018 9:32 am
FLASH NEWS
Home   >  Todays Paper  >  page 12  >  

മധ്യപ്രദേശില്‍ ക്ലാസ് മുറികളില്‍ ടീച്ചര്‍ ഇല്ല ; പകരം ജയ്ഹിന്ദ്

Published : 14th September 2017 | Posted By: fsq

 

ഭോപാല്‍: വിദ്യാര്‍ഥികളില്‍ ദേശസ്‌നേഹം അടിച്ചേല്‍പ്പിക്കാന്‍ പുത്തന്‍ പരിഷ്‌കാരവുമായി മധ്യപ്രദേശില്‍ ബിജെപി സര്‍ക്കാര്‍. ക്ലാസുകളില്‍ ഹാജര്‍നില പരിശോധിക്കുമ്പോള്‍ വിദ്യാര്‍ഥികള്‍ യെസ് ടീച്ചര്‍ എന്നതിനു പകരം ജയ്ഹിന്ദ് എന്നു പറയണമെന്ന വിദ്യാഭ്യാസമന്ത്രി വിജയ് ഷായുടെ നിര്‍ദേശമാണു വിവാദത്തിലായിരിക്കുന്നത്.പുതിയ തലമുറയില്‍ രാജ്യസ്‌നേഹം ഉണര്‍ത്തുന്നതിനാണു പുതിയ പരിഷ്‌കാരമെന്നാണു വിദ്യാഭ്യാസമന്ത്രിയുടെ അവകാശവാദം. ആദ്യഘട്ടമെന്നോണം സംസ്ഥാനത്തെ സത്‌ന ജില്ലയിലാണു നിര്‍ദേശം നടപ്പാക്കുക. സര്‍ക്കാര്‍ സ്‌കൂളുകളിലും സ്വകാര്യ സ്‌കൂളുകളിലും അടുത്തമാസം മുതല്‍ പരിഷ്‌കാരം നടപ്പാക്കും. പദ്ധതി വിജയിച്ചാല്‍ സംസ്ഥാനമൊട്ടാകെ പരിഷ്‌കാരം നടപ്പാക്കുമെന്നും ഇതിനായി മുഖ്യമന്ത്രിയുമായി ചര്‍ച്ച നടത്തുമെന്നും അദ്ദേഹം അറിയിച്ചു.  അതേസമയം നിര്‍ബന്ധിത രാജ്യസ്‌നേഹം വളര്‍ത്തുന്ന വിദ്യാഭ്യാസ പരിഷ്‌കാരത്തെ വിമര്‍ശിച്ച് നിരവധി പേര്‍ രംഗത്തുവന്നുകഴിഞ്ഞു.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss