|    Nov 21 Wed, 2018 6:16 pm
FLASH NEWS
Home   >  Todays Paper  >  page 12  >  

മധ്യപ്രദേശില്‍ കോണ്‍ഗ്രസ്സിനും മുസ്‌ലിംകളെ വേണ്ട

Published : 7th November 2018 | Posted By: kasim kzm

ഭോപാല്‍: മധ്യപ്രദേശ് നിയമസഭാ തിരഞ്ഞെടുപ്പില്‍ തീവ്രഹിന്ദുത്വവും മൃദുഹിന്ദുത്വവും തമ്മിലുള്ള മല്‍സരത്തില്‍ മുസ്‌ലിംകള്‍ പുറത്ത്. സ്ഥാനാര്‍ഥിപ്പട്ടികയില്‍ ഒറ്റ മുസ്‌ലിംകളെപ്പോലും ഉള്‍പ്പെടുത്താതിരുന്ന ബിജെപിക്കൊപ്പം മല്‍സരിക്കുകയാണ് കോണ്‍ഗ്രസ്സും. ബിജെപി സൃഷ്ടിച്ച വര്‍ഗീയ ധ്രുവീകരണത്തെ മറികടക്കാ ന്‍ കോണ്‍ഗ്രസ് കണ്ടുപിടിച്ചിരിക്കുന്ന വഴി മൃദുഹിന്ദുത്വമാണ്. ബിജെപിയെ ഭയന്ന് മുസ്്‌ലിംകള്‍ എന്തായാലും തങ്ങള്‍ക്ക് വോട്ട് ചെയ്യുമെന്ന കോണ്‍ഗ്രസ്സിന്റെ ബോധ്യമാണ് ഈ അവഗണനയ്ക്കു കാരണമെന്ന് മുസ്്‌ലിം നേതാക്കള്‍ പറയുന്നു. കോ-ഓഡിനേഷന്‍ കമ്മിറ്റി ഓഫ് ഇന്ത്യന്‍ മുസ്്‌ലിംസ് സ്‌റ്റേറ്റ് സെക്രട്ടറി മസൂദ് അഹ്്മദ് ഖാന്‍, സാമൂഹികപ്രവര്‍ത്തകന്‍ ഹാജി ഹാറൂണ്‍ എന്നിവര്‍ കോണ്‍ഗ്രസ്സിന്റെ നിലപാടില്‍ അസംതൃപ്തി പ്രകടിപ്പിച്ചു.
രാഹുല്‍ഗാന്ധി പോലും മൃദുഹിന്ദുത്വമാണ് കളിക്കുന്നതെന്ന് ഇരുവരും പറഞ്ഞു. ശിവരാജ്‌സിങ് ചൗഹാന്റെ നേതൃത്വത്തിലുള്ള ബിജെപി സര്‍ക്കാര്‍ സൃഷ്ടിച്ച വര്‍ഗീയ ധ്രുവീകരണമാണ് ഇതിനു കാരണം. അതേസമയം, ബിജെപിയെ തോല്‍പ്പിക്കാന്‍ ശക്തിയുള്ള മറ്റൊരു രാഷ്ട്രീയപ്പാര്‍ട്ടി സംസ്ഥാനത്തില്ലെന്നതാണ് ദുഃഖകരമെന്നും അവര്‍ ചൂണ്ടിക്കാട്ടി. മുസ്‌ലിംകള്‍ക്ക് മിക ച്ചൊരു നേതൃത്വമില്ലെന്നതാണ് പ്രധാന കാരണമെന്ന് ഹാറൂണ്‍ വിശദീകരിച്ചു. മധ്യപ്രദേശില്‍ മാത്രമല്ല, ഇന്ത്യയൊട്ടാകെ അതാണു സ്ഥിതി. മുസ്്‌ലിം സംഘടനകള്‍ക്ക് മുസ്‌ലിം ജനസമൂഹവുമായി ബന്ധമൊന്നുമില്ല. സംസ്ഥാനത്ത് ഗുജറാത്തിന് സമാനമായ സാഹചര്യം സൃഷ്ടിച്ച ബിജെപി മുസ്‌ലിംകള്‍ക്ക് സീറ്റ് നല്‍കുമെന്ന് യാതൊരു പ്രതീക്ഷയുമില്ല. മതേതര പാര്‍ട്ടികളെന്നു പറയുന്നവര്‍ മുസ്‌ലിംകളെ ഉപയോഗിക്കുക മാത്രമാണു ചെയ്യുന്നത്. നല്ല സ്ഥാനാര്‍ഥികള്‍ക്ക് വോട്ട് ചെയ്യുക എന്ന വഴി മാത്രമാണ് ഇപ്പോള്‍ മുസ്്‌ലിംകള്‍ക്കു മുന്നി ല്‍ അവശേഷിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
28നു നടക്കുന്ന മധ്യപ്രദേശ് നിയമസഭാ തിരഞ്ഞെടുപ്പി ല്‍ 230 സീറ്റുകളിലാണ് മല്‍സരം. ബിജെപി പുറത്തുവിട്ട 177 പേരുടെ സ്ഥാനാര്‍ഥിപ്പട്ടികയില്‍ ഒരു മുസ്്‌ലിംപോലുമില്ല. കോണ്‍ഗ്രസ്സിന്റെ 155 അംഗ പട്ടികയില്‍ രണ്ടുപേര്‍ മാത്രമാണ് മുസ്‌ലിംകള്‍. ബുര്‍ഹാന്‍പൂര്‍, ഭോപാല്‍ ഉത്തര്‍ മണ്ഡലങ്ങളിലാണ് കോണ്‍ഗ്രസ്സിന്റെ മുസ്്‌ലിം സ്ഥാനാര്‍ഥികള്‍ ജനവിധി തേടുന്നത്.
നിലവിലുള്ള ബിജെപി സര്‍ക്കാര്‍ മുസ്‌ലിംകള്‍ക്കു വേണ്ടി ഒന്നും ചെയ്തിട്ടില്ല. ഉര്‍ദു അക്കാദമിയിലോ വഖ്ഫ് ബോര്‍ഡിലോ വര്‍ഷങ്ങളായി കമ്മിറ്റി രൂപീകരിച്ചിട്ടില്ല. ഹജ്ജ് കമ്മിറ്റിക്ക് ചെയര്‍മാനില്ല. മദ്‌റസ ബോര്‍ഡിലും ആവശ്യമായ ജീവനക്കാരില്ല. ചുരുങ്ങിയത് 20 മണ്ഡലങ്ങളിലെങ്കിലും സംസ്ഥാനത്ത് മുസ്‌ലിംകള്‍ക്ക് ഗണ്യമായ സ്വാധീനമുണ്ട്. സത്‌ന, ബതോണി, ജബല്‍പൂര്‍, ഖാണ്ട്വ, രത്‌ലം, ഉജ്ജയിന്‍ തുടങ്ങിയവ ഇതില്‍പ്പെടുന്നു. 2011ലെ സെന്‍സസ് പ്രകാരം 6.57 ശതമാനമാണ് സംസ്ഥാനത്തെ മുസ്‌ലിം ജനസംഖ്യ.

 

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss