|    Jun 26 Mon, 2017 5:52 am
FLASH NEWS
Home   >  Todays Paper  >  page 7  >  

മധ്യപ്രദേശില്‍ ഉപ്പ് കവര്‍ച്ച

Published : 14th November 2016 | Posted By: SMR

മൊറിന: ഉപ്പിന് ക്ഷാമമുണ്ടെന്ന അഭ്യൂഹങ്ങള്‍ക്കിടെ മധ്യപ്രദേശില്‍ രണ്ടിടത്തു നിന്ന് കടകളുടെ പുറത്ത് സൂക്ഷിച്ച ഉപ്പുചാക്കുകള്‍ അജ്ഞാതര്‍ കവര്‍ന്നു. പച്ചക്കറി മാര്‍ക്കറ്റിലും ജിവാ ജിഗണ്‍ മാര്‍ക്കറ്റിലും പുറത്തു ചാക്കുകളില്‍ സൂക്ഷിച്ച ഉപ്പാണ് മുഖംമൂടി ധരിച്ച് പിക്കപ്പ് വാനിലെത്തിയവര്‍ കവര്‍ന്നതെന്ന് ദൃക്‌സാക്ഷികള്‍ പറഞ്ഞു. മോഷ്ടാക്കളെ ചിലര്‍ തടയാന്‍ ശ്രമിച്ചെങ്കിലും രക്ഷപ്പെട്ടു. മോഷണത്തെക്കുറിച്ച് പരാതി ലഭിച്ചിട്ടില്ലെന്ന് പോലിസ് പറഞ്ഞു. പരാതി ലഭിച്ചാല്‍ കേസെടുക്കുമെന്നും പോലിസ് അറിയിച്ചു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക