|    Feb 23 Fri, 2018 2:25 pm
FLASH NEWS

മധ്യതിരുവിതാംകൂറില്‍ കാന്‍സര്‍ രോഗികള്‍ വര്‍ധിക്കുന്നു: എഎംഎസ്

Published : 21st January 2017 | Posted By: fsq

 

പത്തനംതിട്ട: ഒഴുകുന്ന വെള്ളത്തിന്റെ അളവ് കുറഞ്ഞ് നീരൊഴുക്ക് നിലച്ചും നദീജലം കൂടുതല്‍ മലിനീകരിക്കപ്പെടുന്നതും കാന്‍സര്‍ രോഗികളുടെ എണ്ണം വര്‍ധിക്കുന്നതിന് കാരണമാവുന്നതായി ഐഎംഎ അക്കാഡമി ഓഫ് മെഡിക്കല്‍ സ്‌പെഷ്യലിസ്റ്റ് (എഎംഎസ്) ചെയര്‍മാന്‍ ഡോ. കെ എം വര്‍ഗീസ്. മധ്യ തിരുവിതാംകൂറില്‍ കുട്ടനാട്  മേഖലയില്‍ കാന്‍സര്‍ രോഗികളുടെ എണ്ണത്തില്‍ വര്‍ധനവുണ്ടാവുന്നതിന് ഇതായിരിക്കാം കാരണം. പത്തനംതിട്ട ജില്ലയുടെ അപ്പര്‍കുട്ടനാട് മേഖലയിലും കാന്‍സര്‍ രോഗംകണ്ടു വരുന്നുവെന്നാണ് ചില പഠനങ്ങള്‍ നല്‍കുന്ന സൂചന. എന്നാല്‍, ഈ മേഖലയില്‍ വിശദമായ സര്‍വേ ഇതു സംബന്ധിച്ച് നടന്നിട്ടില്ല. കായംകുളം, പുതുപ്പള്ളി മേഖലയില്‍ തൈറോയ്ഡ് കാന്‍സ് രോഗികളുടെ എണ്ണം വര്‍ധിക്കുന്നുണ്ട്. കുട്ടനാടില്‍ വെള്ളം കെട്ടിക്കിടക്കുന്നതും അമിതമായ രാസവള പ്രയോഗവുമായിരിക്കാം കാരണം. ഇതു സംബന്ധിച്ച് വിശദമായ സര്‍വേ നടത്തണമെങ്കില്‍ സര്‍ക്കാരിന്റ സഹായം വേണമെന്ന് എഎംഎസ്. സെക്രട്ടറി ഡോ. സജി ഫിലിപ്പ് പറഞ്ഞു. സ്ത്രീകളില്‍ മാത്രം കണ്ടു വരുന്ന ബ്രെസ്റ്റ് കാന്‍സര്‍ ലോവര്‍ കുട്ടനാടിലെ എട്ടു പുരുഷന്മാരില്‍ സ്ഥിരീകരിച്ചു. ഇതും ഗൗരവമായി കാണണം. സംസ്ഥാനത്ത് വര്‍ധിച്ചു വരുന്ന കാന്‍സര്‍ സംബന്ധിച്ച് വ്യക്തികള്‍ ചില പഠനങ്ങള്‍ നടത്തിയതൊഴിച്ചാല്‍ വിശദമായ സര്‍വേ നടന്നിട്ടില്ലെന്നും അദേഹം പറഞ്ഞു.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss