|    Oct 17 Wed, 2018 7:11 pm
FLASH NEWS
Home   >  Todays Paper  >  page 7  >  

മധു കോഡയ്ക്ക് മല്‍സരിക്കുന്നതിന് മൂന്നു വര്‍ഷത്തെ വിലക്ക്

Published : 29th September 2017 | Posted By: fsq

 

ന്യൂഡല്‍ഹി: ജാര്‍ഖണ്ഡ് മുന്‍ മുഖ്യമന്ത്രി മധു കോഡയ്ക്ക് തിരഞ്ഞെടുപ്പു കമ്മീഷന്‍ മൂന്നു വര്‍ഷത്തേക്ക് തിരഞ്ഞെടുപ്പുകളില്‍ മല്‍സരിക്കുന്നതില്‍ നിന്ന് അയോഗ്യത കല്‍പിച്ചു. 2009 ലോക്‌സഭാ തിരഞ്ഞെടുപ്പിന്റെ ചെലവു സംബന്ധിച്ച രേഖകള്‍ ഹാജരാക്കിയില്ലെന്നു കാണിച്ചാണ് കോഡയെ തിരഞ്ഞെടുപ്പ് കമ്മീഷന്‍ വിലക്കിയത്. രേഖകള്‍ ഹാജരാക്കാന്‍ പരാജയപ്പെട്ടതിന്റെ കാരണം മധു കോഡ കമ്മീഷന്‍ മുമ്പാകെ വ്യക്തമാക്കിയില്ലെന്നും തിരഞ്ഞെടുപ്പ് കമ്മീഷന്‍ നിരീക്ഷിച്ചു. 2009ലെ തിരഞ്ഞെടുപ്പിനു ശേഷം തിരഞ്ഞെടുപ്പു ചെലവുകളില്‍ കോഡ കൃത്രിമം കാണിച്ചെന്ന പരാതിയില്‍ വാദം കേള്‍ക്കുകയായിരുന്നു കമ്മീഷന്‍. തിരഞ്ഞെടുപ്പില്‍ വിജയിച്ച കോഡയ്ക്ക് 2010ല്‍ തിരഞ്ഞെടുപ്പ് കമ്മീഷന്‍ നോട്ടീസ് അയച്ചിരുന്നു.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss