|    Jun 22 Fri, 2018 1:06 am
FLASH NEWS

മധുവാഹിനി പുഴ ശുചീകരിച്ചു

Published : 28th May 2018 | Posted By: kasim kzm

കാസര്‍കോട്: ഹരിത കേരളം ക്യാംപയിനിന്റെ ഭാഗമായി സിപിഎം കാസര്‍കോട് ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തില്‍ മധുവാഹിനി പുഴ ശുചീകരിച്ചു. എടനീര്‍, മധൂര്‍, ആലംപാടി എന്നിവിടങ്ങള്‍ കേന്ദ്രീകരിച്ചായിരുന്നു ശുചീകരണം. ആലംപാടി പാലം പരിസരത്ത് സംസ്ഥാന കമ്മിറ്റി അംഗം സി എച്ച് കുഞ്ഞമ്പു ഉദ്ഘാടനം ചെയ്തു.
കെ ഭാസ്‌ക്കരന്‍ അധ്യക്ഷത വഹിച്ചു. ജില്ലാ കമ്മിറ്റി അംഗം എം സുമതി, പി വി കുഞ്ഞമ്പു, കെ രവീന്ദ്രന്‍, പി ശിവപ്രസാദ്, അനില്‍ ചെന്നിക്കര, അബ്ദുര്‍ റഹ്മാന്‍ ധന്യവാദ്, കെ ജെ ജിമ്മി സംസാരിച്ചു. മധൂരില്‍ ജില്ലാ കമ്മിറ്റി അംഗം ടി കെ രാജന്‍ ഉദ്ഘാടനം ചെയ്തു.
കെ ഭുജംഗ ഷെട്ടി അധ്യക്ഷത വഹിച്ചു. എം രാമന്‍, എം കെ രവീന്ദ്രന്‍, എ രവീന്ദ്രന്‍ സംസാരിച്ചു. എടനീരില്‍ എരിയ സെക്രട്ടറി കെ എ മുഹമ്മദ് ഹനീഫ ഉദ്ഘാടനം ചെയ്തു. പൈക്കം ഭാസ്‌ക്കരന്‍ അധ്യക്ഷത വഹിച്ചു. എ ജി നായര്‍, കളരി കൃഷ്ണന്‍, സി വി കൃഷ്ണന്‍ സംസാരിച്ചു.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss