|    Jan 25 Wed, 2017 2:58 am
FLASH NEWS

മധുരം നല്‍കി പിണറായി, ജനങ്ങളെ പരാജയം ഭക്ഷിക്കാന്‍ ഇടവരുത്തരുതെന്ന് വിഎസ്

Published : 24th May 2016 | Posted By: G.A.G

vs-pinarayi-cpm630

തിരുവനന്തപുരം: തന്റെ യഥാര്‍ഥ പിറന്നാളാണിന്ന്് എന്ന് പറഞ്ഞ് വാര്‍ത്താസമ്മേളനത്തില്‍ നിയുക്ത മുഖ്യമന്ത്രി പിണറായി വിജയന്‍ മധുരം വിളമ്പിയതിന് തൊട്ടുപിന്നാലെ വിജയം ഭക്ഷിക്കാനുള്ളവരാണ് ജനങ്ങളെന്നും അവരെ പരാജയം ഭക്ഷിക്കാന്‍ ഇടവരുത്തരുതെന്നും ട്വിറ്ററില്‍ കുറിച്ച്്് വി എസ് അച്യുതാനന്ദന്‍.
മന്ത്രിസഭയുടെ സത്യപ്രതിജ്ഞാ ചടങ്ങുകള്‍ വിശദീകരിച്ച് മാധ്യമപ്രവര്‍ത്തകരെ കാണവെയാണ് ഔദ്യോഗിക കണക്ക് പ്രകാരം മാര്‍ച്ച് മാസത്തിലാണെങ്കിലും തന്റെ യഥാര്‍ത്ഥ ജനനതിയ്യതി മെയ് 24 ആണെന്ന് വെളിപ്പെടുത്തി  പിണറായി വിജയന്‍ മധുരം വിളമ്പിയത്. ജനങ്ങളുടെ സര്‍ക്കാറാണ് നാളെ അധികാരമേല്‍ക്കുന്നതെന്നും കക്ഷിരാഷ്ട്രീയജാതിമത വ്യത്യാസമില്ലാതെ മുഴുവന്‍ ജനങ്ങളുടെയും ക്ഷേമവും സമാധാനവും പുരോഗതിയും അഭിവൃദ്ധിയും മുന്‍നിര്‍ത്തി പ്രവര്‍ത്തിക്കുന്ന സര്‍ക്കാറാണ് അധികാരമേല്‍ക്കുന്നതെന്നും പിണറായി പ്രഖ്യാപിക്കുകയും ചെയ്തു. ഇതിന് തൊട്ടുപിന്നാലെയാണ് സ്വയം പ്രഖ്യാപിത കാവലാളിന്റെ ട്വീറ്റ് പുറത്തിറങ്ങിയത്.
വിഎസിന്റെ ട്വീറ്റ് :

vs-tweet

 

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 334 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക