|    Nov 18 Sat, 2017 9:37 pm
FLASH NEWS

മധുമല കുടിവെള്ള പദ്ധതി പൈപ്പ് വീടുകള്‍ക്ക് ഭീഷണിയാവുന്നു

Published : 5th August 2017 | Posted By: fsq

 

കാളികാവ്:  മധുമല കുടിവെള്ള പദ്ധതി പൈപ്പ് പൊട്ടി റോഡ് തകര്‍ന്ന് സമീപത്തെ വീടിന് ഭീഷണിയായി. പള്ളിശ്ശേരിയില്‍നിന്ന് വെന്തോടന്‍പടിയിലേക്ക് എത്തുന്ന സ്ഥലത്താണു കഴിഞ്ഞ ദിവസം പൈപ്പ് പൊട്ടി റോഡ് തകര്‍ന്നത്. പൈപ്പ് നന്നാക്കിയെങ്കിലും റോഡ് തകര്‍ന്ന് വലിയ കുഴിയായിമാറിയിരിക്കുകയാണ്. വെന്തോടന്‍പടിയിലെ എരിച്ചിപ്പള്ളി മുസതഫയുടെ വീടിന് ഭീഷണിയായ നിലയിലാണ് പൈപ്പ് പൊട്ടിയത്. പൈപ്പ് പൊട്ടിയതോടെ റോഡ് തകര്‍ന്ന് വീടിനുള്ളിലേക്ക് വെള്ളം ഒലിച്ചിറങ്ങി. ഇവിടെ റോഡിന് വളവുള്ളതിനാല്‍ അപകട സാധ്യതയും കൂടുതലാണെന്നും വീടിന് ഭീഷണിയാണെന്നും മുസ്തഫ പറഞ്ഞു. മുസ്തഫയുടെ വീടിനോട് ചേര്‍ന്ന് കരിങ്കല്ല് ഭിത്തി ഉണ്ടായതിനാലാണ് വീട്ടിലേക്ക് വെള്ളം ഇരച്ച് കയറാതിരുന്നത്. 40 എംഎം വ്യാസമുള്ള പൈപ്പാണ് പൊട്ടിയത്. കാളികാവിനും അഞ്ചച്ചവിടിക്കും ഇടയില്‍ മധുമല പൈപ്പ് പൊട്ടി പല പ്രാവശ്യം റോഡ് തകര്‍ന്നിട്ടുണ്ട്. മധുമല മുതല്‍ പള്ളിശ്ശേരി വരേയുള്ള സപ്ലൈ ലൈന്‍ ജീര്‍ണിച്ചതാണ്. ഈ ലൈനുകള്‍ മാറ്റി സ്ഥാപിക്കുമെന്ന് പറഞ്ഞിരുന്നെങ്കിലും ഒരു നടപടിയുമായിട്ടില്ല.

വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക