|    Aug 21 Tue, 2018 9:21 am
FLASH NEWS
Home   >  Todays Paper  >  Page 5  >  

മദ്‌റസ പൊതുപരീക്ഷാഫലം പ്രസിദ്ധീകരിച്ചു

Published : 6th June 2017 | Posted By: fsq

 

വണ്ടൂര്‍: കേരള സംസ്ഥാന മതവിദ്യാഭ്യാസ ബോര്‍ഡ് 2017 മെയ് 10, 11 തിയ്യതികളില്‍ കേരളം, തമിഴ്‌നാട്, കര്‍ണാടക സ്‌റ്റേറ്റുകളില്‍ നടത്തിയ മദ്‌റസ പൊതുപരീക്ഷാഫലം പ്രസിദ്ധീകരിച്ചു. പത്താം തരത്തില്‍ 100 ശതമാനവും 7ല്‍ 95 ശതമാനവും 5ല്‍ 93 ശതമാനവും കുട്ടികള്‍ വിജയിച്ചു. 5ാം തരത്തില്‍ മലപ്പുറം ജില്ലയിലെ കാവനൂര്‍ മഅ്ദിനുല്‍ ഉലൂം മദ്‌റസയിലെ ഹന്ന മെഹ്‌റിന്‍ ഒന്നാം റാങ്കും മമ്പാട് നടുവക്കാട് ഫലാഹിയ മദ്‌റസയിലെ ഹനീന്‍, വണ്ടൂര്‍ തൊണ്ടിയില്‍ ഹിദായത്തുസ്വിബിയാന്‍ മദ്‌റസയിലെ സ്വഫിയത്തു ത്വാഹിറ എന്നിവര്‍ രണ്ടാം റാങ്കും കാപ്പിച്ചാല്‍ ഇഹ്‌യാഉദ്ദീന്‍ മദ്‌റസയിലെ ഫാത്വിമ ഹിബ മൂന്നാം റാങ്കും കരസ്ഥമാക്കി. 7ാം ക്ലാസില്‍ മരുത മുണ്ടപ്പൊട്ടി നൂറുല്‍ഹുദാ മദ്‌റസയിലെ ഫാത്തിമ റിന്‍സിയ ഒന്നാം റാങ്കും കര്‍ണാടക സൗത്ത് കനറയിലെ പാണമംഗളൂര്‍ തഅ്‌ലീമുല്‍ ഇസ്‌ലാം മദ്‌റസയിലെ ബീഫാത്തിമ രണ്ടാം റാങ്കും താഴത്തറ മദീനത്തുല്‍ ഉലൂം മദ്‌റസയിലെ ഫാത്തിമ ഹംന മൂന്നാം റാങ്കും നേടി. 10ല്‍ വടകര ജാതിയേരി സബീലുല്‍ ഹിദായ മദ്‌റസയിലെ അറഫ ഒന്നും അതേ മദ്‌റസയിലെ ഹഫ്‌സ മൂന്നും റാങ്കുകള്‍ നേടി. രണ്ടാം റാങ്ക് പോത്തുകല്ല് പഞ്ചായത്തിലെ കോടാലിപ്പൊയില്‍ ഹിദായത്തുസ്സ്വിബിയാന്‍ മദ്‌റസയിലെ നാജിയക്കാണ്.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss