|    Mar 21 Wed, 2018 12:51 pm

മദ്‌റസ അധ്യാപകര്‍ക്ക് പലിശരഹിത ഭവനവായ്പ: സംസ്ഥാനതല ഉദ്ഘാടനം നാളെ കോഴിക്കോട്ട് മദ്‌റസ അധ്യാപകര്‍ക്ക് പലിശരഹിത ഭവനവായ്പ: സംസ്ഥാനതല ഉദ്ഘാടനം നാളെ കോഴിക്കോട്ട്

Published : 8th October 2016 | Posted By: Abbasali tf

കോഴിക്കോട്: സംസ്ഥാന സര്‍ക്കാരിന് കീഴിലുള്ള ന്യൂനപക്ഷ വികസന ധനകാര്യ കോര്‍പറേഷന്‍ മദ്‌റസ അധ്യാപകര്‍ക്ക് പലിശരഹിത ഭവന വായ്പ വിതരണം ചെയ്യുന്നു. ഇതിന്റെ സംസ്ഥാനതല ഉദ്ഘാടനം നാളെ വൈകീട്ട് നാലിന് ടൗണ്‍ഹാളില്‍ മന്ത്രി കെ ടി ജലീല്‍ നിര്‍വഹിക്കും. മദ്‌റസ അധ്യാപക ക്ഷേമനിധിയില്‍ അംഗത്വമെടുത്ത് ചുരുങ്ങിയത് രണ്ട് വര്‍ഷം പൂര്‍ത്തിയായവര്‍ക്കാണ് ഭവന വായ്പ ലഭിക്കുകയെന്ന് ന്യൂനപക്ഷ വികസന ധനകാര്യ കോ ര്‍പറേഷന്‍ ചെയര്‍മാന്‍ പ്രഫ. എ പി അബ്ദുല്‍ വഹാബ്  അറിയിച്ചു.   ഭവന വായ്പക്കായി അപേക്ഷിച്ച, മദ്‌റസ അധ്യാപക ക്ഷേമനിധിയില്‍ അംഗങ്ങളായ 600 പേരില്‍ നിന്ന് തിരഞ്ഞെടുത്ത നൂറു പേര്‍ക്കാണ് ആദ്യ ഘട്ടത്തില്‍ വായ്പ നല്‍കുന്നത്. രണ്ട് ഘഡുക്കളായി ഒരാള്‍ക്ക് രണ്ടര ലക്ഷം രൂപ നല്‍കും. അഞ്ച് വര്‍ഷംകൊണ്ട് മുതല്‍ തുക മാത്രം തിരിച്ചടച്ചാല്‍ മതി.  ആദ്യഘട്ടത്തില്‍ രണ്ടര കോടി രൂപ ഭവന വായ്പയായി നല്‍കാനാണ് കോര്‍പറേഷന്റെ പദ്ധതി. വരും വര്‍ഷങ്ങളില്‍ കൂടുതല്‍ മദ്‌റസ അധ്യാപകര്‍ക്ക് ഭവന വായ്പ നല്‍കും. ഇതിനായി ബജറ്റ് വിഹിതത്തിന് പുറമെ മറ്റ് ധനകാര്യ മേഖലകളില്‍ നിന്നും കോര്‍പറേഷന്‍ പണം കണ്ടെത്താന്‍ ശ്രമിക്കും. കൂടാതെ നിതാഖത് പ്രശ്‌നവും മറ്റുമായി ഗാള്‍ഫില്‍ നിന്ന് മടങ്ങിവരുന്നവര്‍ക്ക് സ്വയം തൊഴില്‍ കണ്ടെത്തുന്നതിന് മൂന്ന് ശതമാനം പലിശ നിരക്കില്‍ കോര്‍പറേഷന്‍ വായ്പ നല്‍കും. ന്യൂനപക്ഷ സമുദായത്തില്‍പ്പെട്ട വിദ്യാര്‍ഥികളുടെ ഉപരിപഠനത്തിനായി പാരന്റ് പ്ലസ് എന്നപേരില്‍ വിദ്യഭ്യാസ വായ്പയും നല്‍കും. സ്ത്രീശാക്തീകരണം അടക്കം ലക്ഷ്യമിട്ട് എല്ലാ ജില്ലകളിലും തൊഴില്‍ പരിശീലന കേന്ദ്രങ്ങള്‍ തുടങ്ങാനും ന്യൂനപക്ഷ ധനകാര്യ കോ ര്‍പറേഷന് പദ്ധതിയുണ്ട്. ഹ്രസ്വകാല തൊഴില്‍പരിശീലന കോഴ്‌സുകള്‍ ആരംഭിച്ച് തൊഴില്‍ ഉറപ്പാക്കും.  ഭവന വായ്പ വിതരണോദ്ഘാടന ചടങ്ങില്‍  മദ്‌റസ അധ്യാപകരുടെ മക്കള്‍ക്കുള്ള വിവാഹ ധനസഹായ വിതരണം എം കെ മുനീര്‍ എംഎല്‍എയും സ്‌കോളര്‍ഷിപ്പ് വിതരണം എ പ്രദീപ്കുമാര്‍ എംഎല്‍എയും നിര്‍വഹിക്കും. മേയര്‍ തോട്ടത്തില്‍ രവീന്ദ്രന്‍ ഉപഹാരം നല്‍കും. കോര്‍പറേഷന്റെ വായ്പകള്‍ ഏറ്റവും കൃത്യമായി തിരിച്ചടച്ചവര്‍ക്കുള്ള ഗ്രീ ന്‍ കാര്‍ഡ് വിതരണം ന്യൂനപക്ഷ ക്ഷേമ വകുപ്പ് സെക്രട്ടറി എ ഷാജഹാന്‍ നിര്‍വഹിക്കും. പ്രഫ. എ പി അബ്ദുല്‍വഹാബിന്റെ അധ്യക്ഷതയില്‍ നടക്കുന്ന ചടങ്ങില്‍ എം കെ രാഘവന്‍ എംപി മുഖ്യാതിഥിയാവും. സമസ്ത വിദ്യാഭ്യാസ ബോര്‍ഡ് ജനറല്‍ സെക്രട്ടറി കോട്ടുമല ടി എം ബാപ്പു മുസ്‌ല്യാര്‍, ടി പി അബ്ദുല്ലക്കോയ മദനി, ഡോ. ഹുസൈന്‍ മടവൂര്‍, പ്രഫ എ കെ അബ്ദുല്‍ഹമീദ്, കടയ്ക്കല്‍ അബ്ദുല്‍അസീസ് മൗലവി തുടങ്ങിയവര്‍ പങ്കെടുക്കും. വാര്‍ത്താസമ്മേളനത്തില്‍ ന്യൂനപക്ഷധനകാര്യ കോര്‍പറേഷന്‍ മാനേജിങ് എഡിറ്റര്‍ വി കെ അക്ബര്‍, ഡയറക്ടര്‍ പി മൈമൂന, മദ്‌റസാ അധ്യാപക ക്ഷേമനിധി മാനേജര്‍ പി എം ഹമീദ് സംബന്ധിച്ചു.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Dont Miss