|    Aug 16 Wed, 2017 11:04 pm
FLASH NEWS

മദ്‌റസാ വിദ്യാര്‍ഥിയെ പീഡിപ്പിച്ചതായി പരാതി : കുട്ടിയെ മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചു

Published : 8th August 2017 | Posted By: fsq

 

മുക്കം: മദ്‌റസാ വിദ്യാര്‍ഥിയെ പ്രകൃതി വിരുദ്ധ പീഡനത്തിന് ഇരയാക്കിയതായി പരാതി. മുക്കത്തിനടുത്ത്  കാരശ്ശേരി സര്‍ക്കാര്‍ പറമ്പിലെ ഖുവ്വത്തുല്‍ ഇസ്‌ലാം മദ്‌റസയിലാണ് സംഭവം. കഴിഞ്ഞ വ്യാഴാഴ്ച രാത്രിയിലാണ് വിദ്യാര്‍ഥിക്ക് ക്രൂരമായ പീഡനമേറ്റത്. വ്യാഴാഴ്ച വൈകുന്നേരം കൊല്ലം സ്വദേശിയായ റാഷിദ് എന്ന് പരിചയപ്പെടുത്തി ഒരാള്‍ മദ്‌റസയിലെത്തിയിരുന്നു. തനിക്ക് ഇവിടെ ദര്‍സി ല്‍ പഠിക്കണം എന്ന് പറഞ്ഞാണ് ഇയാള്‍ എത്തിയത്.  എന്നാ ല്‍ രക്ഷിതാക്കള്‍ ഇല്ലാതെ ഇവിടെ ചേര്‍ക്കില്ലന്നു ഭാരവാഹിക ള്‍  അറിയിച്ചു. തുടര്‍ന്ന്‌സമയം വൈകിയതിനാല്‍  ആ ദിവസം അവിടെ തങ്ങാന്‍ അനുവദിക്കണമെന്നാവശ്യട്ടതിനെ തുടര്‍ന്ന് കമ്മിറ്റി ഭാരവാഹികള്‍ അവിടെയുള്ള മറ്റു കുട്ടികളുടെ കൂടെ ഇയാള്‍ക്ക് താമസ സൗകര്യം നല്‍കി. പിറ്റേന്ന് ഉച്ചയോടെ ഇയാ ള്‍ പോകുകയും ചെയ്തു. എന്നാണ് മദ്‌റസാ ഭാരവാഹികള്‍  പറയുന്നത്. എന്നാല്‍ കുട്ടി രാവിലെ മദ്‌റസയില്‍ പീഡന വിവരം അറിയിച്ചിട്ടും വേണ്ട ഗൗരവത്തില്‍ എടുത്തില്ല എന്നാണ് കുട്ടിയുടെ ബന്ധുക്കള്‍ പറയുന്നത്. വെള്ളിയാഴ്ച അവധി ആയതിനാല്‍ കുട്ടി വീട്ടില്‍ പോയപ്പോഴാണ് പീഡന  വിവരം പുറംലോകമറിയുന്നത്. കുട്ടിക്ക് പ്രാഥമിക കൃത്യം നിര്‍വഹിക്കാന്‍ പോലും പറ്റാത്ത അവസ്ഥയായിരുന്നു. തുടര്‍ന്ന് കുട്ടിയെ കോഴിക്കോട് മെഡിക്കല്‍ കൊളജില്‍ പ്രവശിപ്പിച്ചപ്പോള്‍ പീഡനം നടന്ന വിവരം കുട്ടി ഡോക്ടറോട് പറയുകയായിരുന്നു. വിദ്യാര്‍ഥിയുടെ രക്ഷിതാക്കളുടെ പരാതിയില്‍ മുക്കം പോലിസ് കേസ് എടുത്തു അന്വേഷണം ആരംഭിച്ചിട്ടുണ്ട്. അതേസമയം റാഷിദിനെ കുറിച്ച് വിവരം ഒന്നും ലഭിച്ചിട്ടില്ല.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക