|    Jan 21 Sat, 2017 5:37 am
FLASH NEWS

മദ്‌റസാ വിദ്യാര്‍ഥിനികള്‍ ബൈക്ക് ഇടിച്ചു മരിച്ചു

Published : 11th December 2015 | Posted By: SMR

വെട്ടത്തൂര്‍: മദ്‌റസ വിട്ട് വീട്ടിലേക്കു മടങ്ങുന്നതിനിടെ രണ്ടു മദ്‌റസാ വിദ്യാര്‍ഥിനികള്‍ ബൈക്കിടിച്ചു മരിച്ചു. പെരിന്തല്‍മണ്ണ മണ്ണാര്‍മല പള്ളിപ്പടിയിലെ കോഴിശ്ശേരി ഹൈദര്‍ അലിയുടെ മകള്‍ ഫാത്തിമ ഹിസാന(ഒമ്പത്), വെട്ടത്തൂര്‍ ഒടുവംകുണ്ട് പുത്തംകോട്ട് തൊടേക്കാട്ട് യാസറിന്റെ മകള്‍ മുസ്‌നിയ(ആറ്) എന്നിവരാണു മരിച്ചത്.
ഇന്നലെ രാവിലെ ഒമ്പതരയോടെ വെട്ടത്തൂര്‍ കാപ്പ് മിസ്ബാഹുല്‍ ഇസ്‌ലാം മദ്‌റസയ്ക്കു മുന്നിലാണ് അപകടം. ഒന്ന്, നാല് ക്ലാസുകളിലെ കുട്ടികളാണ് ഇരുവരും. ക്ലാസ് കഴിഞ്ഞ് വീട്ടിലേക്കു മടങ്ങുന്നതിനിടെ ഇരുവരെയും ബൈക്ക് ഇടിച്ചുതെറിപ്പിക്കുകയായിരുന്നു. ഉടന്‍ പെരിന്തല്‍മണ്ണ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. കാപ്പ് ഗവ. ഹൈസ്‌കൂളിലെ ഒന്നാംക്ലാസ് വിദ്യാര്‍ഥിനിയാണ് മുസ്‌നിയ. മാതാവ് ജസീന. സഹോദരി: സുഫൈല. അതേ വിദ്യാലയത്തിലെ നാലാംതരം വിദ്യാര്‍ഥിനിയാണ് ഫാത്തിമ ഹിസാന. സൈനബയാണ് മാതാവ്. സഹോദരങ്ങള്‍: ഹംദാസ്, ഹനാന്‍.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 56 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക