|    Oct 23 Tue, 2018 1:02 am
FLASH NEWS

മദ്‌റസാ അധ്യാപകര്‍ക്കുള്ള ക്ഷേമനിധി വര്‍ധിപ്പിച്ചു

Published : 20th January 2017 | Posted By: fsq

 

തേഞ്ഞിപ്പലം: സമസ്തയുടെ അംഗീകൃത മദ്‌റസകളില്‍ സേവനമനുഷ്ഠിക്കുന്ന അദ്ധ്യാപകര്‍ക്കായി സമസ്ത കേരള ജംഇയ്യത്തുല്‍ മുഅല്ലിമീന്‍ സെന്‍ട്രല്‍ കൗണ്‍സില്‍ മുഅല്ലിം ക്ഷേമനിധിയില്‍ നിന്ന് നല്‍കിവരുന്ന സാഹയങ്ങളിലും സര്‍വ്വീസ് ആനുകൂല്യങ്ങളിലും കാലാനുസൃതമായ വര്‍ദ്ധനവ് വരുത്താന്‍ ചേളാരിയില്‍വെച്ച് ചേര്‍ന്ന ക്ഷേമനിധി സംസ്ഥാനകമ്മിറ്റി തീരുമാനിച്ചു. വിവാഹം, വീട്, ആവശ്യങ്ങളില്‍ 27000 രൂപ വരെയും ചികിത്സ, വിധവാ, അടിയന്തിര സഹായം എന്നിവക്ക് 15,000 രൂപ വരെയും അവശതാ സഹായം 8,000 രൂപ വരെയും വര്‍ധിപ്പിച്ചു. മരണാനന്തര ക്രിയാസഹായം, കിണര്‍, കക്കൂസ് നിര്‍മാണ സഹായം എന്നിവക്ക് 5000 രൂപ വരെയും മുഅല്ലിം പെന്‍ഷന്‍ 1000 രൂപയായും ഉയര്‍ത്തി. മദ്‌റസാ അധ്യാപകരുടെ ഭാര്യമാരുടെ ഓരോ പ്രസവത്തിനും 5000 രൂപ വീതം ധനസഹായം നല്‍കും. സര്‍വ്വീസ് ആനുകൂല്യത്തിലും ഓരോ വിഭാഗങ്ങളിലുമായി വര്‍ദ്ധനവ് വരുത്തിയിട്ടുണ്ട്. തദ്‌രീബ് പരീക്ഷാ വിജയികള്‍ക്കും കൂടുതല്‍ സര്‍വ്വീസുള്ളവര്‍ക്കും പ്രത്യേക പരിഗണന ലഭിക്കും. മുഅല്ലിം ക്ഷേമനിധി ചെയര്‍മാന്‍ സികെഎം സ്വാദിഖ് മുസ്‌ലിയാരുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ എംഎം മുഹ്‌യിദ്ദീന്‍ മുസ്‌ല്യാര്‍ ആലുവ,  സംസാരിച്ചു.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss