|    Jun 19 Tue, 2018 10:48 am
FLASH NEWS

മദ്‌റസകള്‍ ശക്തിപ്പെടുത്താന്‍ മാനേജ്‌മെന്റുകള്‍ ബദ്ധശ്രദ്ധരാവുക: കെ ആലിക്കുട്ടി മുസ്‌ല്യാര്‍

Published : 31st January 2017 | Posted By: fsq

 

ചേളാരി: മദ്‌റസകള്‍ ശക്തിപ്പെടുത്താന്‍ മാനേജ്‌മെന്റുകള്‍ ബദ്ധശ്രദ്ധരാവണമെന്ന് സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമാ ജനറല്‍ സെക്രട്ടറി പ്രഫ. കെ ആലിക്കുട്ടി മുസ്‌ല്യാര്‍ പറഞ്ഞു. ചേളാരി സമസ്താലയത്തില്‍ ചേര്‍ന്ന് സമസ്ത കേരള മദ്‌റസാ മാനേജ്‌മെന്റ് അസോസിയേഷന്‍ സംസ്ഥാന കൗണ്‍സില്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. മറ്റു പ്രദേശങ്ങളില്‍ നിന്ന് വ്യത്യസ്തമായി ഇന്ന് കേരളത്തില്‍ കാണുന്ന ധാര്‍മികബോധത്തിന്റെ ആണിക്കല്ല് മദ്‌റസകളാണ്. ഭൗതിക വിദ്യാഭ്യാസത്തോടുള്ള അമിതഭ്രമവും മതപഠനത്തോടുള്ള വിരക്തിയും സമൂഹത്തില്‍ അരക്ഷിതാവസ്ഥ സൃഷ്ടിക്കുന്നതിന് കാരണമാവുമെന്നും അദ്ദേഹം പറഞ്ഞു. സമസ്ത കേരള ഇസ്‌ലാം മത വിദ്യാഭ്യാസ ബോര്‍ഡ് ജനറല്‍ സെക്രട്ടറി എം ടി അബ്ദുല്ല മുസ്‌ല്യാര്‍ അധ്യക്ഷത വഹിച്ചു. കെ ടി ഹംസ മുസ്‌ല്യാര്‍, കെ ഉമര്‍ ഫൈസി മുക്കം, സയ്യിദ് സാബിഖലി ശിഹാബ് തങ്ങള്‍, അബ്ദുസ്സമദ് പൂക്കോട്ടൂര്‍, പി എ ജബ്ബാര്‍ ഹാജി, കെ കെ എസ് തങ്ങള്‍ വെട്ടിച്ചിറ, കെ പി പി തങ്ങള്‍, എസ് കെ ഹംസ ഹാജി, കൊടക് അബ്ദുറഹിമാന്‍ മുസ്‌ലിയാര്‍ ഷാഹുല്‍ഹമീദ് മാസ്റ്റര്‍ മേല്‍മുറി, എം എ ചേളാരി, കെ പി കോയ, കാളാവ് സൈതലവി മുസ്‌ല്യാര്‍, മുഹമ്മദ് ഹനീഫ അന്തമാന്‍ സംസാരിച്ചു.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss