|    Jul 27 Thu, 2017 2:29 pm
FLASH NEWS
Home   >  News now   >  

മദ്‌റസകള്‍ ആരാധനാലയങ്ങളല്ല, വിദ്യാഭ്യാസ സ്ഥാപനങ്ങള്‍: ഹൈക്കോടതി

Published : 21st October 2015 | Posted By: swapna en

 

madrasa_2കൊച്ചി: മദ്‌റസകള്‍ ആരാധനാലയങ്ങളല്ലെന്ന് ഹൈക്കോടതി. മദ്‌റസകള്‍ വിദ്യാഭ്യാസ സ്ഥാപനങ്ങളാണെന്നും ഹൈക്കോടതി വ്യക്തമാക്കി. തദ്ദേശ തിരഞ്ഞെടുപ്പില്‍ കാസര്‍കോട് ചെങ്ങള പഞ്ചായത്ത് ഒന്നാം വാര്‍ഡിന്റെ ബൂത്തായി രണ്ട് മദ്‌റസകളെ തീരുമാനിച്ചതിനെതിരെ നല്‍കിയ ഹരജി തള്ളിയാണ് കോടതി സുപ്രധാന വിധി പറഞ്ഞത്.
ആരാധാനാലയങ്ങളിലും മതപരമായ പ്രാധാന്യമുള്ള സ്ഥാപനങ്ങളിലും പോളിങ് ബൂത്ത് പാടില്ലെന്നാണ് തിരഞ്ഞെടുപ്പ് കമ്മീഷന്റെ തീരുമാനം.

ഭരണഘടനാ വിരുദ്ധവുമാണ് മദ്‌റസകളിലെ പോളിങ് ബൂത്തെന്നായിരുന്നു ഹരജിക്കാരന്റെ വാദം. എന്നാല്‍, മദ്‌റസകള്‍ വിദ്യാഭ്യാസ സ്ഥാപനങ്ങളാണെന്നും അവിടെ ആരാധന നടക്കുന്നില്ലെന്നും സര്‍ക്കാര്‍ വാദിച്ചു.ജസ്റ്റിസ് വി. ചിദംബരേഷനാണ് വിധി പുറപ്പെടുവിച്ചത്.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക