|    Nov 17 Sat, 2018 4:57 pm
FLASH NEWS
Home   >  Todays Paper  >  page 7  >  

മദ്‌റസകളെ ആര്‍ടിഇ പരിധിയില്‍ കൊണ്ടുവരരുത്: എഐഎംപിഎല്‍ബി

Published : 12th August 2018 | Posted By: kasim kzm

ന്യൂഡല്‍ഹി: മദ്‌റസ പോലുള്ള മതന്യൂനപക്ഷ സ്ഥാപനങ്ങളെ വിദ്യാഭ്യാസ അവകാശ നിയമത്തിന്റെ (ആര്‍ടിഇ) പരിധിയില്‍ കൊണ്ടുവരണമെന്ന വിദ്യാഭ്യാസ അവകാശ നിയമത്തിലെ ദേശീയ ഉപദേശക സമിതി (എന്‍എസി) നിര്‍ദേശത്തിനെതിരേ പ്രതിഷേധവുമായി അഖിലേന്ത്യാ മുസ്്‌ലിം വ്യക്തിനിയമ ബോര്‍ഡ്(എഐഎംപിഎല്‍ബി). ഇത് തങ്ങളുടെ സ്വാതന്ത്ര്യത്തിനു മേലുള്ള കൈയേറ്റമാണെന്ന് സംഘടന ആരോപിച്ചു.
ഇത് മദ്‌റസകളുടെ പരമാധികാരത്തിനു മേലുള്ള ആക്രമണമാണ്. മദ്‌റസകളെ ആര്‍ടിഇ പരിധിയില്‍ കൊണ്ടുവന്നാല്‍ കേന്ദ്ര സര്‍ക്കാര്‍ അവരുടെ പ്രവര്‍ത്തനങ്ങളില്‍ ഇടപെടുമെന്ന് ഭയപ്പെടുന്നതായി വ്യക്തിനിയമ ബോര്‍ഡ് സെക്രട്ടറി ഖാലിദ് സൈഫുല്ല റഹ്മാനി പറഞ്ഞു. നേരത്തേ ഇത്തരം ശ്രമങ്ങള്‍ക്കെതിരേ തങ്ങള്‍ പ്രതിഷേധിച്ചിട്ടുണ്ടെന്നും ആവശ്യമെങ്കില്‍ വീണ്ടും തെരുവിലിറങ്ങുമെന്നും അദ്ദേഹം പറഞ്ഞു.

 

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss