|    Jul 21 Sat, 2018 3:57 am
FLASH NEWS
Home   >  National   >  

മദ്‌റസകളില്‍ സ്വാതന്ത്ര്യദിനം ആഘോഷിക്കും; വീഡിയോ ചിത്രീകരിക്കില്ല

Published : 13th August 2017 | Posted By: shins

ബറേലി: മദ്‌റസകളില്‍ സ്വാതന്ത്ര്യദിനം ആഘോഷിക്കുമെന്നും എന്നാല്‍, ഇതിന്റെ ദൃശ്യങ്ങള്‍ പകര്‍ത്തുകയ്യില്ലെന്നും ഉത്തര്‍പ്രദേശിലെ മുസ്‌ലിം മതപണ്ഡിതര്‍. സംസ്ഥാനത്തെ എല്ലാ മദ്‌റസകളിലും സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് ദേശീയഗാനം ആലപിക്കുകയും ഇതിന്റെ ദൃശ്യങ്ങള്‍ പകര്‍ത്തണമെന്നും സര്‍ക്കാര്‍ ഉത്തരവിനു തൊട്ടുപിറകേയാണ് മതപണ്ഡിതരുടെ പ്രസ്താവന. ദേശീയ ഗാനത്തെ ഞങ്ങള്‍ അപമാനിക്കില്ല. എന്നാല്‍ ഞങ്ങളുടെ വിശ്വാസത്തെ ധിക്കരിക്കാനാവില്ല. ശരീഅത്ത് നിയമങ്ങള്‍ക്ക് വിരുദ്ധമായതിനാല്‍ ആഘോഷ ദൃശ്യങ്ങള്‍ പകര്‍ത്തില്ല. ബറേലി ഷഹ്ര്‍ ഖാസി മൗലാനാ അസ്ജദ് റാസാ ഖാന്‍ പറഞ്ഞു. അതെസമയം, സ്വാന്ത്ര്യദിനത്തില്‍ ദേശീയപതാക ഉയര്‍ത്തുക, സാരേ ജഹാന്‍സെ അച്ഛാ ആലപിക്കുക, സ്വാതന്ത്ര്യസമര സേനാനികളെ സ്മരിക്കുക, മധുരവിതരണം നടത്തുക തുടങ്ങിയ പരിപാടികള്‍ സംഘടിപ്പിക്കാന്‍ മദ്‌റസാ ഭരണാധികാരികളെ ചുമതലപ്പെടുത്തിയതായും അദ്ദേഹം അറിയിച്ചു. മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ഈ ഉത്തരവ് പിന്‍വലിക്കണമെന്നും അല്ലെങ്കില്‍ ദൃശ്യങ്ങള്‍ പകര്‍ത്തണമെന്ന നിര്‍ദ്ദേശം ലംഘിക്കേണ്ടിവരുമെന്നും പീലിഭിത് ഷഹ്ര്‍ മുഫ്തി മൗലാനാ ജര്‍താബ് റസാ ഖാന്‍ പ്രതികരിച്ചു.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss