|    Oct 20 Sat, 2018 8:27 am
FLASH NEWS
Home   >  Todays Paper  >  page 7  >  

മദ്‌റസകളില്‍ പതാകയും ഭാരത് മാതാ കീ ജയ് വിളിയും വേണം: യുപി സര്‍ക്കാര്‍

Published : 14th August 2018 | Posted By: kasim kzm

ലഖ്‌നോ: സ്വാതന്ത്ര്യദിനത്തില്‍ യുപിയിലെ മദ്‌റസകളില്‍ ത്രിവര്‍ണ പതാക ഉയര്‍ത്തുകയും ഭാരത് മാതാ കീ ജയ് വിളിക്കുകയും വേണമെന്ന നിര്‍ദേശവുമായി യുപി സര്‍ക്കാര്‍. കുട്ടികളില്‍ രാജ്യസ്‌നേഹം വര്‍ധിപ്പിക്കാനും സ്വാതന്ത്ര്യദിനം ആഘോഷിക്കാനും വേണ്ടിയാണ് സര്‍ക്കാര്‍ നടപടി. നേരത്തെ സംസ്ഥാനത്തെ മദ്‌റസാ വിദ്യാര്‍ഥികള്‍ക്കായി പ്രത്യേക യൂനിഫോം നിര്‍ബന്ധമാക്കിയിരുന്നു. ഇന്ത്യയില്‍ ജനിച്ചവരെല്ലാം ഭാരത് മാതാ കി ജയ് വിളിക്കണമെന്നായിരുന്നു ഇതു സംബന്ധിച്ച് മുഖ്യമന്ത്രി പറഞ്ഞത്.
സംസ്ഥാനത്തെ എല്ലാ മദ്‌റസകളിലും നിര്‍ബന്ധമായി ദേശീയപതാക ഉയര്‍ത്താനും ദേശീയഗാനം ആലപിക്കാനും കഴിഞ്ഞ വര്‍ഷവും സ്വാതന്ത്ര്യദിനത്തില്‍ സര്‍ക്കാര്‍ ഉത്തരവിട്ടിരുന്നു.

 

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss