|    Oct 17 Wed, 2018 10:33 am
FLASH NEWS
Home   >  Todays Paper  >  page 7  >  

മദ്‌റസകളില്‍ ദിവസവും പതാക ഉയര്‍ത്തണമെന്ന് മധ്യപ്രദേശ് മന്ത്രി

Published : 24th September 2017 | Posted By: fsq

 

ന്യൂഡല്‍ഹി: വിദ്യാര്‍ഥികളില്‍ ദേശഭക്തി നിലനിര്‍ത്തുന്നതിനായി ദിവസവും മദ്‌റസകളില്‍ ത്രിവര്‍ണപതാക ഉയര്‍ത്തുകയും ദേശീയഗാനം ആലപിക്കുകയും വേണമെന്ന് മധ്യപ്രദേശ് മന്ത്രി വിജയ് ഷാ. മധ്യപ്രദേശ് മദ്രസാ ബോര്‍ഡിന്റെ 20ാമത് സ്ഥാപക വാര്‍ഷിക പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. സ്‌കൂള്‍ വകുപ്പിന്റെ എല്ലാ നിയമങ്ങളും മദ്‌റസകളിലും നടപ്പാക്കേണ്ടതുണ്ടെന്നും മന്ത്രി പറഞ്ഞു. ദേശീയതാ ആശയങ്ങള്‍ കുട്ടികളില്‍ വികസിപ്പിക്കുന്നതിനായി പ്രവര്‍ത്തിക്കുന്നതില്‍ മന്ത്രി മദ്‌റസാ ബോര്‍ഡിനെ അഭിനന്ദിച്ചു. സത്ഹ ജില്ലയിലെ വിദ്യാലയങ്ങളില്‍ ഹാജരെടുക്കുമ്പോള്‍ വിദ്യാര്‍ഥികള്‍ ജയ്ഹിന്ദ് എന്ന് വിളിക്കണമെന്ന് പറഞ്ഞതും വിജയ് ഷാ ആയിരുന്നു. മദ്‌റസാ ബോര്‍ഡ് അധ്യക്ഷന്റെ അപേക്ഷയെ തുടര്‍ന്ന് സംസ്ഥാനസര്‍ക്കാര്‍ വര്‍ഷംതോറും മദ്‌റസകള്‍ക്കു നല്‍കിവരുന്ന 25,000 രൂപ 50,000 ആക്കി വര്‍ധിപ്പിച്ചിട്ടുണ്ട്.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss