|    Oct 18 Thu, 2018 8:47 am
FLASH NEWS
Home   >  National   >  

മദ്‌റസകളില്‍ ദിവസവും ദേശീയഗാനം ആലപിക്കണമെന്ന് മധ്യപ്രദേശ് വിദ്യാഭ്യാസ മന്ത്രി

Published : 23rd September 2017 | Posted By: shadina sdna

ഭോപ്പാല്‍: മദ്‌റസകളില്‍ ദിവസവും ദേശീയ പതാക ഉയര്‍ത്തുകയും ദേശീയഗാനം ആലപിക്കുകയും വേണമെന്ന് മധ്യപ്രദേശ് വിദ്യാഭ്യാസ മന്ത്രി വിജയ് ഷാ ആവശ്യപ്പെട്ടു. മധ്യപ്രദേശ് മദ്‌റസ ബോര്‍ഡിന്റെ പരിപാടിയില്‍ സംസാരിക്കവേയാണ് ഷാ ഇക്കാര്യം ആവശ്യപ്പെട്ടത്. പുതിയ രീതി വിദ്യാര്‍ത്ഥികളില്‍ ദേശാഭിമാനബോധം വളര്‍ത്തുമെന്ന് വിദ്യാഭ്യാസ മന്ത്രി അവകാശപ്പെട്ടു. സര്‍ക്കാര്‍ സ്‌കൂളുകളില്‍ ഹാജര്‍ പരിശോധിക്കുന്ന സമയത്ത് നമ്പര്‍ പറയുന്നതിന് പകരം ജയ് ഹിന്ദ് എന്ന് വിളിക്കാന്‍ ഉത്തരവിട്ടതിന് പിന്നാലെയാണ് പുതിയ തീരുമാനം.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss