|    Jul 19 Thu, 2018 11:41 am
FLASH NEWS
Home   >  National   >  

മദ്‌റസകളില്‍ എല്ലാദിവസവും ദേശീയപതാക ഉയര്‍ത്തണം: മധ്യപ്രദേശ് വിദ്യാഭ്യാസ മന്ത്രി

Published : 23rd September 2017 | Posted By: shins

ഭോപ്പാല്‍: വിദ്യാര്‍ഥികള്‍ക്കിടയില്‍ ദേശസ്‌നേഹം വളര്‍ത്താന്‍ മദ്‌റസകളില്‍ എല്ലാ ദിവസങ്ങളിലും ദേശീയപതാക ഉയര്‍ത്തണമെന്ന് മധ്യപ്രദേശ് വിദ്യാഭ്യാസ മന്ത്രി. ദേശീയ പതാക ഉയര്‍ത്തുന്നതിനു പുറമെ എല്ലാ ദിവസവും ദേശീയഗാനം ആലപിക്കണമെന്നും മന്ത്രി വിജയ് ഷാ ആവശ്യപ്പെട്ടു. മദ്‌റസ ബോര്‍ഡിന്റെ 20ാം സ്ഥാപക ദിന ആഘോഷങ്ങളില്‍ പങ്കെടുത്തുകൊണ്ട് സംസാരിക്കുകയിരുന്നു വിജയ് ഷാ. എല്ലാദിവസവും ദേശീയ പതാക ഉയര്‍ത്തുകയും ദേശീയഗാനം ആലപിക്കുകയും ചെയ്തതുകൊണ്ട് ആര്‍ക്കെങ്കിലും എന്തെങ്കിലും തരത്തിലുള്ള പ്രശ്‌നമുണ്ടാകുമെന്ന് താന്‍ കരുതുന്നില്ലെന്നും മന്ത്രി പറയുന്നു. ഹാജര്‍ വിളിക്കുമ്പോള്‍ വിദ്യാര്‍ഥികള്‍ ജയ് ഹിന്ദ് എന്ന് പ്രതികരിക്കണമെന്ന നിര്‍ദേശവുമായി രംഗത്തെത്തിയതും ഷാ തന്നെയായിരുന്നു.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss