|    Jul 23 Sun, 2017 2:32 pm
FLASH NEWS
Home   >  Kerala   >  

മദ്രസ അധ്യാപകന്റെ കൊലപാതകം:സംഘര്‍ഷാവസ്ഥ,മൃതദേഹം ചൂരിയിലേക്ക് കൊണ്ടുവരുന്നത് വിലക്കി

Published : 21st March 2017 | Posted By: mi.ptk

riyas

കാസര്‍കോട്: ചൂരിയില്‍ പള്ളിയോട് ചേര്‍ന്ന കിടപ്പുമുറിയില്‍ ഒരു സംഘമാളുകല്‍ വെട്ടി കൊലപ്പെടുത്തിയ മദ്രസ അധ്യാപകന്റെ മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷം ചൂരിയിലേക്ക് കൊണ്ടുവരുന്നതിന് പോലീസ് വിലക്ക് ഏര്‍പ്പെടുത്തി. കൊലപാതകത്തെ തുടര്‍ന്ന് ഉടലെടുത്ത സംഘര്‍ഷാവസ്ഥ കണക്കിലെടുത്ത്  ക്രമസമാധാന പ്രശ്‌നങ്ങള്‍ ഒഴിവാക്കാന്‍ എന്ന പേരിലാണ് നടപടി. ഇതില്‍ പ്രതിഷേധിച്ച് നാട്ടുകാര്‍ ജില്ലാ പോലീസ് ആസ്ഥാനത്തിന് മുന്നില്‍ ധര്‍ണ നടത്തി. കൊലപാതകത്തില്‍ പ്രതിഷേധിച്ച് ജില്ലയില്‍ ഹര്‍ത്താല്‍ ആചരിക്കുകയാണ്. ഹര്‍ത്താല്‍ അനുകൂലികളും പോലീസും കാസര്‍കോട് നഗരത്തിന്റെ വിവിധ ഭാഗങ്ങളില്‍ ഏറ്റുമുട്ടി. ഇതേതുടര്‍ന്ന് പോലീസ് അഞ്ചുതവണ ടിയര്‍ ഗ്യാസ് പ്രയോഗിച്ചു. ജില്ലയില്‍ ക്രമസമാധാനം പുന:സ്ഥാപിക്കുന്നതിനായി ഇന്ന് വൈകിട്ട് നാല് മണിക്ക് കലക്ടര്‍ സര്‍വകക്ഷിയോഗം വിളിച്ചിട്ടുണ്ട്.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക