|    Mar 24 Fri, 2017 1:38 am
FLASH NEWS

മദ്രസ അധ്യാപകനെ വെട്ടികൊന്നു; കാസര്‍കോട് ഇന്ന് ഹര്‍ത്താല്‍

Published : 21st March 2017 | Posted By: mi.ptk

 

moulavi kazargod

കാസര്‍കോട്: മധൂര്‍ പഞ്ചായത്തിലെ പഴയചൂരി ജുമാമസ്ജിദിലെ മുറിയില്‍ താമസിക്കുന്ന മദ്‌റസ അധ്യാപകനെ ഒരു സംഘം വെട്ടിയും കഴുത്തറുത്തും കൊലപ്പെടുത്തി. ചൂരി മുഹ്്‌യുദ്ദീന്‍ ജുമാമസ്ജിദിനോട് ചേര്‍ന്നുള്ള മുറിയില്‍ താമസിക്കുന്ന ചൂരി ഇസ്സത്തുല്‍ ഇസ്്‌ലാം മദ്‌റസ അധ്യാപകന്‍ കര്‍ണാടക കുടക് എരുമാട് ഉദ്ദാവാഡിലെ റിയാസ് മൗലവി(33)യാണ് കൊല്ലപ്പെട്ടത്. ചൊവ്വാഴ്ച പുലര്‍ച്ചെ 12.15ഓടെയാണ് നാടിനെ നടുക്കിയ കൊലപാതകം നടന്നത്. പള്ളിക്ക് നേരെ കല്ലേറ് നടത്തിയാണ് അക്രമിസംഘം ഇദ്ദേഹത്തിന്റെ മുറിയില്‍ കയറി വയറ്റില്‍ കുത്തി വീഴ്ത്തിയ ശേഷം കഴുത്തറുത്തത് കൊലപ്പെടുത്തിയത്. ഇദ്ദേഹത്തിന്റെ ശരീരത്തില്‍ 28 വെട്ടുകള്‍ ഏറ്റിട്ടുണ്ട്.

riyas
ഏട്ട് വര്‍ഷം മുമ്പാണ് ചൂരി മദ്‌റസയില്‍ അധ്യാപകനായി എത്തിയത്. വാഹനത്തിലെത്തിയ സംഘം പള്ളിയുടെ അംഗവിശുദ്ധിവരുത്തുന്ന ഭാഗത്ത് കല്ലേറ് നടത്തുകയായിരുന്നു. ശബ്ദംകേട്ട് വാതില്‍ തുറന്നപ്പോഴാണ് അക്രമികള്‍ അകത്തുകയറി കിടപ്പുമുറിയില്‍ തന്നെ കൊലപ്പെടുത്തിയത്. ഇതിന് തൊട്ടടുത്ത മുറിയില്‍ താമസിക്കുന്ന ഖത്തീബ് മലപ്പുറം സ്വദേശി അബ്ദുല്‍ അസീസ് വഹാബി ശബ്ദംകേട്ട് പള്ളിക്ക് അകത്തുചെന്ന് മൈക്കിലൂടെ വിവരം അറിയിക്കുകയായിരുന്നു. വിവരമറിഞ്ഞ് അയല്‍വാസികള്‍ പള്ളിയില്‍ എത്തുമ്പോഴേക്കും അക്രമിസംഘം രക്ഷപ്പെട്ടിരുന്നു. പിന്നീട് നോക്കുമ്പോഴാണ് കുത്തേറ്റ് വീണ റിയാസ് മൗലവിയെ കാണുന്നത്. ഉടന്‍ കാസര്‍കോട് ജനറല്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. സംഭവമറിഞ്ഞ് എഡിജിപി രാജേഷ്ദിവാന്‍, ഐജി മഹിപാല്‍ യാദവ്, ജില്ലാപോലിസ് ചീഫ് കെ ജി സൈമണ്‍, കാസര്‍കോട് സിഐ അബ്ദുര്‍റഹീം തുടങ്ങിയവരുടെ നേതൃത്വത്തില്‍ വന്‍ പോലിസ് സംഘം തന്നെ ചൂരിയിലെത്തി. ജനറല്‍ ആശുപത്രിയില്‍ എത്തിച്ച മൃതദേഹം പുലര്‍ച്ചെ രണ്ടോടെ വിദഗ്ധ പോസ്റ്റ്‌മോര്‍ട്ടത്തിനായി പരിയാരം മെഡിക്കല്‍ കോളജിലേക്ക് കൊണ്ടുപോയി. ആദൂര്‍ സിഐ സിബി തോമസിന്റെ നേതൃത്വത്തില്‍ ഇന്‍ക്വസ്റ്റ് നടത്തി പോസ്റ്റുമോര്‍ട്ടത്തിന് ശേഷം ഉച്ചയ്ക്ക് 12.30ഓടെ മയ്യിത്ത് ബന്ധുക്കള്‍ക്ക് വിട്ടുകൊടുത്തു. എന്നാല്‍ മയ്യിത്ത് ഇദ്ദേഹം ജോലി ചെയ്തിരുന്ന ചൂരിയില്‍ കൊണ്ടുവരുന്നതിന് പോലിസ് അനുമതി നിഷേധിച്ചു.

 

dog

palli-scene

 

 

(Visited 1 times, 1 visits today)
thanur-inner                            
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക