|    Nov 19 Sun, 2017 11:32 pm
FLASH NEWS
Home   >  Kerala   >  

മദ്രസാ അധ്യാപകന്‍ ദുരൂഹസാഹചര്യത്തില്‍ മരിച്ച നിലയില്‍

Published : 1st August 2017 | Posted By: shins

വളാഞ്ചേരി: ആതവനാട്  പൊന്നാണ്ടികുളമ്പില്‍ (പാറ) മദ്രസാധ്യാപകനെ പള്ളിയുടെ ടെറസ്സിലെ താത്കാലിക ഷെഡ്ഡിന്റെ പൈപ്പില്‍  ദുരൂഹസാഹചര്യത്തില്‍ തൂങ്ങി മരിച്ചനിലയില്‍ കണ്ടെത്തി. കൊളത്തൂര്‍ അമ്പലപടി സ്വദേശി അബൂബക്കര്‍ മുസ്‌ല്യാര്‍ (41) ആണ് മരിച്ചത്. അഞ്ചു വര്‍ഷത്തോളം ഇദ്ദേഹം മദ്രസയില്‍ സദര്‍ ആയി ജോലി നോക്കി വരികയായിരുന്നു. ഇടക്കാലത്ത് ജോലി ഉപേക്ഷിച്ചെങ്കിലും പിന്നീട് തിരിച്ച് വരികയായിരുന്നെന്ന് സമീപവാസികള്‍ പറയുന്നു. വളാഞ്ചേരി പോലീസ് സ്ഥലത്തെത്തി നടപടികള്‍ സ്വീകരിച്ചു. മാതാവ്: ഫാത്തിമ, ഭാര്യ: ഫാത്തിമ സുഹറ, മക്കള്‍: ഹിസാന നസ്‌റിന്‍ (9), മുഹമ്മദ് സിനാന്‍ (6), ഫാത്തിമ ഹുസ്‌ന (1)

വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക