|    Dec 13 Thu, 2018 5:12 am
FLASH NEWS

മദ്യ ലഹരിയില്‍ യുവാവിനെ വെട്ടിക്കൊലപ്പെടുത്തിയ കേസ്; ഒന്നാംപ്രതി കോടതിയില്‍ കീഴടങ്ങി

Published : 29th May 2018 | Posted By: kasim kzm

ആര്യനാട്: സ്‌കൂട്ടര്‍ വര്‍ക്‌ഷോപ്പില്‍ മദ്യലഹരിയില്‍ യുവാവിനെ വെട്ടിക്കൊലപ്പെടുത്തിയ കേസിലെ ഒന്നാംപ്രതി കോടതിയില്‍ കീഴടങ്ങി. പള്ളിവേട്ട  മണലുവിള സ്വദേശി ഷിബു (34) ആണ് നെടുമങ്ങാട് കോടതിയില്‍ കീഴടങ്ങിയത്. ഇക്കഴിഞ്ഞ മാര്‍ച്ച് 6ന് ആര്യനാട് പഴയകച്ചേരി നടയിലുള്ള തിരുമല സ്വദേശി സുരേഷിന്റെ വര്‍ക്്‌ഷോപ്പിലാണ് കേസിനാസ്പധമായ സംഭവം. ആര്യനാട് പള്ളവേട്ട അംബിക ഭവനില്‍  ജയകൃഷ്ണ (36) നെയാണ് കൊലപ്പെടുത്തിയത്.
ജയകൃഷണനും കൂട്ടരും വര്‍ക്ക്‌ഷോപ്പില്‍ ഇരുന്നു മദ്യപിക്കുന്നത് പതിവാണ്. സംഭവ ദിവസവും മദ്യപിച്ചു ഇവര്‍ തമ്മില്‍ വാഗ്വാദമുണ്ടായി. സുരേഷ്, സുഹൃത്ത്— ഷിബു, ജയകൃഷ്ണന്‍, അജി എന്നിവരുമായി വര്‍ക്‌ഷോപ്പില്‍ വച്ചു മോട്ടോര്‍ സൈക്കിള്‍ ശരിയാക്കിയതിലുള്ള കൂലി നല്‍കാത്തതിനെ ചൊല്ലിയാണ് തര്‍ക്കമുണ്ടായത്.
ഇതോടെ സുരേഷും സുഹൃത്തു പള്ളിവേട്ട മണലുവിള സ്വദേശിയായ ഷിബു (34)വും കൂടി ജയകൃഷ്ണനെ മര്‍ദിക്കുകയും ഷിബു കൈയില്‍ കരുതിയിരുന്ന വാള്‍ ഉപയോഗിച്ച് ജയകൃഷ്ണനെ വെട്ടുകയും ഇരുമ്പ് കമ്പി കൊണ്ട് അടിക്കുകയും ചെയ്തു. ഗുരുതര പരിക്കേറ്റ ജയകൃഷ്ണന്‍ സംഭവ സ്ഥലത്ത് മരണപ്പെടുകയും ചെയ്തു. നാട്ടുകാര്‍ അറിയിച്ചതനുസരിച്ച് പോലിസ് സ്ഥലത്തെത്തി ഗുരുതര പരിക്കുകളോടെ കണ്ട പള്ളിവേട്ട കടുവാക്കുഴി നടുവിള റോഡരികത്ത് വീട്ടില്‍ അജി സോമ( 36)നെ  മെഡിക്കല്‍ കോളജ് ആശുപത്രില്‍  പ്രവേശിപ്പിക്കുകയും ചെയ്തു.
ഇയാള്‍ ഇപ്പോഴും ചികില്‍സയിലാണ്. സംഭവുമായി ബന്ധപ്പെട്ട് വര്‍ക്ക് ഷോപ്പ് ഉടമ സുരേഷിനെ സംഭവ ദിവസം തന്നെ പോലിസ് കസ്റ്റഡിയിലെടുത്തിരുന്നു. സംഭവത്തെ തുടര്‍ന്ന് ജയകൃഷ്ണന്റെ ബൈക്കില്‍ രക്ഷപ്പെട്ട ഒന്നാം പ്രതിയായ ഷിബു നിരവധി കേസിലെ പ്രതിയാണ്. ഇയാള്‍ തമിഴ്‌നാട്ടിലേക്ക് കടന്നതായാണ് പോലിസ് പറഞ്ഞിരുന്നത്.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss