|    Sep 26 Tue, 2017 7:51 pm
FLASH NEWS
Home   >  Todays Paper  >  Page 4  >  

മദ്യ നിര്‍മാണ സ്ഥാപനത്തിന് നികുതിയിളവ് ; ധനമന്ത്രിക്കെതിരായ ത്വരിതാന്വേഷണ റിപോര്‍ട്ട് തള്ളണം; വാദം 17ലേക്ക് മാറ്റി

Published : 25th November 2016 | Posted By: SMR

മൂവാറ്റുപുഴ: വിദേശ മദ്യനിര്‍മാണ സ്ഥാപനത്തിനു ധനമന്ത്രിയായിരുന്ന തോമസ് ഐസക് ഇടപെട്ടു നികുതി ഇളവു നല്‍കിയെന്നാരോപിച്ചുള്ള ഹരജിയിലെ ത്വരിതാന്വേഷണ റിപോര്‍ട്ട് തള്ളണമെന്നാവശ്യപ്പെട്ട് ജോര്‍ജ് വട്ടക്കുളം നല്‍കിയ ഹരജി വിശദമായ വാദം കേള്‍ക്കാന്‍ ഡിസംബര്‍ 17ലേക്കു മാറ്റി. യുനൈറ്റഡ് ഡിസ്റ്റിലറീസ് എന്ന മദ്യനിര്‍മാണ കമ്പനിക്ക് നികുതി ഇളവുചെയ്തതില്‍ അഴിമതിയുണ്ടെന്നാരോപിച്ചു നല്‍കിയ ഹരജിയില്‍ നല്‍കിയിരിക്കുന്ന വിവരങ്ങള്‍ അടിസ്ഥാനരഹിതമാണെന്നു വ്യക്തമാക്കുന്ന റിപോര്‍ട്ടാണ് വിജിലന്‍സ് നല്‍കിയിരിക്കുന്നത്.
1999- 2003 കാലഘട്ടത്തില്‍ നികുതി കുടിശ്ശികയായ 5കോടി 74 ലക്ഷം ധനമന്ത്രിയായിരുന്ന തോമസ് ഐസക്ക് ഒരുലക്ഷം രൂപയായി നിജപ്പെടുത്തി നല്‍കിയെന്നായിരുന്നു ഹരജി. അന്നത്തെ ധനകാര്യ പ്രിന്‍സിപ്പല്‍ സെക്രട്ടറി മാരപാണ്ഡ്യന്‍ ഉള്‍പ്പെടെ ഏഴുപേരാണ് കേസിലെ എതിര്‍കക്ഷികള്‍. മലയാളവേദി സംസ്ഥാന പ്രസിഡന്റ് ജോര്‍ജ് വട്ടുകുളമാണ് ഹരജിക്കാരന്‍. നികുതിപിരിവ് ഊര്‍ജിതമാക്കുന്നതി നടപ്പാക്കിയ ആംനസ്റ്റി സ്‌കീമിലുള്‍പെടുത്തിയതിലുള്ള സാങ്കേതികമായ പിശകുകള്‍ മാത്രമാണുണ്ടായിരിക്കുന്നതെന്നും സ്ഥാപനത്തില്‍ നിന്നു ലഭിക്കാനുള്ള നികുതി പിരിക്കുന്നതിനുള്ള നടപടികള്‍ സര്‍ക്കാര്‍ എടുത്തിട്ടുണ്ടെന്നും ഇപ്പോഴും പ്രവര്‍ത്തിക്കുന്ന സാമ്പത്തികശേഷിയുള്ള സ്ഥാപനത്തില്‍ നിന്നു നികുതി പിരിച്ചെടുക്കുന്നതിനു തടസ്സമില്ലെന്നും വിജിലന്‍സ്
റിപോര്‍ട്ടില്‍ പറയുന്നു. കാലതാമസമുണ്ടായത് ചില ഉദ്യോഗസ്ഥരുടെ വീഴ്ച മാത്രമാണെന്നും റിപോര്‍ട്ടില്‍ ചൂണ്ടിക്കാണിച്ചിട്ടുണ്ട്. എന്നാല്‍ ഹരജിക്കാരനില്‍ നിന്നു മൊഴിയെടുക്കാതെയും വിവരങ്ങള്‍ ശേഖരിക്കാതെയും ഏകപക്ഷീയമായും തെറ്റായ വിവരങ്ങള്‍ ചേര്‍ത്തുമാണു വിജിലന്‍സ് റിപോര്‍ട്ട്.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക