|    Jun 18 Mon, 2018 8:22 pm
FLASH NEWS

മദ്യ നിരോധനമാണ് നാടിനാവശ്യം: അബ്ദുല്‍ ഷുക്കൂര്‍ മൗലവി

Published : 29th January 2017 | Posted By: fsq

 

പത്തനംതിട്ട: മദ്യപാനം മൂലം ജനങ്ങള്‍ക്കുണ്ടാവുന്ന അനുഭവങ്ങള്‍ അവഗണിച്ചുകൊണ്ട് മദ്യത്തില്‍ നിന്നുള്ള വരുമാനത്തില്‍ മാത്രം ശ്രദ്ധ കേന്ദ്രീകരിക്കുന്ന ഭരണകൂടങ്ങള്‍ ജനാധിപത്യത്തിന് ഭൂഷണമല്ലെന്ന് പത്തനംതിട്ട ജുംആ മസ്ജിദ് ചീഫ് ഇമാം  എ അബ്ദുല്‍ ഷുക്കൂര്‍ മൗലവി അല്‍-ഖാസിമി പ്രസ്താവിച്ചു. സമ്പൂര്‍ണ മദ്യനിരോധനം തന്നെയാണ് മദ്യ വിപത്തില്‍  നിന്നുള്ള രക്ഷാ മാര്‍ഗം. മദ്യ നിരോധനത്തിലേക്ക് സര്‍ക്കാരിനെ നയിക്കാന്‍ എല്ലാ മതമേലധ്യക്ഷരും രംഗത്ത്  വരാനും ആഹ്വാനം ചെയ്തു.     മദ്യ വിരുദ്ധ ജനകീയ മുന്നണി ജില്ലാ സമിതിയുടെ ആഭിമുഖ്യത്തില്‍ ജില്ലാ കലക്‌ട്രേറ്റിനു മുന്‍പില്‍ നടത്തിയ ധര്‍ണ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. അബാന്‍ ജങ്ഷനില്‍ നിന്ന് ആരംഭിച്ച റാലി എന്‍എസ്എസ് പ്രസിഡന്റ് പി എന്‍ നരേന്ദ്രനാഥന്‍ നായര്‍  ഉദ്ഘാടനം ചെയ്തു. റവ. ഡോ. ടി ടി സഖറിയ അധ്യഷത വഹിച്ചു. മുഹമ്മദ് ബഷീര്‍, വികാരി ജനറല്‍ മോണ്‍ ജോസഫ് കുറുമ്പിലത്ത്, റവ. ഷിജി സാം, റവ. തോമസ് പി ജോര്‍ജ്, ഫാ. സാം പി ജോര്‍ജ്, പ്രഫ. സി മാമച്ചന്‍, ഡോ. ജോസ് പാറക്കടവില്‍, ഫാ. ജേക്കബ് കല്ലിച്ചേത്ത്, റവ. ഡോ. ആന്റോ കന്നംകുളം, പ്രസന്ന കുമാര്‍, അബ്ദുല്‍കലാം ആസാദ്, ബേബികുട്ടി ദാനിയേല്‍, കുഞ്ഞന്നാമ്മ കുഞ്ഞ്, ആനി സജി, എം ജി ഗീതമ്മ, വേണുക്കുട്ടന്‍ സംസാരിച്ചു. മലയാലപ്പുഴ നവജീവന്‍ കേന്ദ്രം തെരുവുനാടകം അവതരിപ്പിച്ചു.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss