|    Sep 26 Tue, 2017 12:41 pm
Home   >  Todays Paper  >  page 9  >  

മദ്യൂറോയ്‌ക്കെതിരായ പ്രതിപക്ഷ ‘വിചാരണ’ മാറ്റി

Published : 3rd November 2016 | Posted By: SMR

കാരക്കസ്: വെനസ്വേലന്‍ പ്രസിഡന്റ് നിക്കോളസ് മദ്യൂറോയ്‌ക്കെതിരേ പ്രതിപക്ഷം പദ്ധതിയിട്ട ‘വിചാരണ’യും റാലിയും റദ്ദാക്കി. രാജ്യത്തെ രാഷ്ട്രീയ പ്രതിസന്ധി മയപ്പെടുത്തുന്നതിനായി പ്രതിപക്ഷവും സര്‍ക്കാരും ചര്‍ച്ച നടത്താനിരിക്കുന്ന സാഹചര്യത്തിലാണിത്.
പ്രതിപക്ഷത്തിന് മുന്‍തൂക്കമുള്ള ദേശീയ അസംബ്ലിയാണ് തീരുമാനം കൈക്കൊണ്ടത്. ഭരണഘട അനുശാസിക്കുന്ന കടമകള്‍ ചെയ്യുന്നതില്‍ നിന്നും പിന്നോട്ടു പോയെന്നാണ് പ്രസിഡന്റിനെതിരായുള്ള ആരോപണം. എന്നാല്‍, ഇത് കീഴടങ്ങലല്ലെന്നും രാജ്യത്തെ പ്രതിസന്ധിക്ക് ചര്‍ച്ചയിലൂടെ പരിഹാരം കൊണ്ടുവരാനുള്ള ആഗ്രഹമാണെന്നും സ്പീക്കര്‍ ഹെന്റി റാമോസ് അല്ലുപ് വ്യക്തമാക്കി.
നവംബര്‍ 11 മുതലാണ് ചര്‍ച്ച നടത്താന്‍ തീരുമാനിച്ചിരിക്കുന്നത്. ഇന്നായിരുന്നു പ്രസിഡന്റിന്റെ കൊട്ടാരത്തിലേക്ക് പ്രതിപക്ഷം റാലി നടത്താന്‍ തീരുമാനിച്ചത്.
പ്രസിഡന്റിനെ പ്രതീകാത്മകമായി വിചാരണ ചെയ്യാനായിരുന്നു പ്രതിപക്ഷത്തിന്റെ പദ്ധതി. ഭരണഘടനാ പ്രകാരം പ്രസിഡന്റിനെ വിചാരണ ചെയ്യാന്‍ പ്രതിപക്ഷത്തിന് അനുവാദമില്ല. അതേസമയം, പ്രതീകാത്മക വിചാരണകൊണ്ട് കാര്യമായ നേട്ടമുണ്ടാവില്ലെന്നായിരുന്നു നിരീക്ഷകരുടെ വിലയിരുത്തല്‍.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക