|    Jul 17 Tue, 2018 12:03 am
FLASH NEWS
Home   >  Todays Paper  >  page 9  >  

മദ്യൂറോക്കെതിരേ യുഎസ് ഉപരോധം പ്രഖ്യാപിച്ചു

Published : 2nd August 2017 | Posted By: fsq

 

വാഷിങ്ടണ്‍: വെനിസ്വേലന്‍ പ്രസിഡന്റ് നികോളാസ് മദ്യൂറോക്കെതിരേ യുഎസ് ഉപരോധം പ്രഖ്യാപിച്ചു. ഞായറാഴ്ച നടന്ന വെനിസ്വേലാ ഭരണഘടനാസമിതി തിരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തിലാണ് നടപടി. വെനിസ്വേല ദേശീയ തിരഞ്ഞെടുപ്പ് കൗണ്‍സില്‍ മേധാവി തിബിസേ ലൂസെനയ്ക്കും മറ്റ് 13 ഉദ്യോഗസ്ഥര്‍ക്കുമെതിരേ യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് കഴിഞ്ഞ ദിവസം ഉപരോധം പ്രഖ്യാപിച്ചിരുന്നു. ഭരണഘടനാ പരിഷ്‌കരണത്തിനായി രൂപീകരിച്ച സമിതിയിലേക്കുള്ള തിരഞ്ഞെടുപ്പ് പൂര്‍ണവിജയമായെന്നും 80 ലക്ഷത്തോളം വോട്ടര്‍മാര്‍ സമ്മതിദാനാവകാശം വിനിയോഗിച്ചതായും മദ്യൂറോ അവകാശപ്പെട്ടിരുന്നു.എന്നാല്‍, ഈ അവകാശവാദം തള്ളുന്നതായും വോട്ടര്‍മാരുടെ കണക്ക് മദ്യൂറോ പെരുപ്പിക്കുകയാണെന്നും യുഎസ് പ്രതികരിച്ചു. വോട്ടെടുപ്പിലൂടെ മദ്യൂറോ ജനങ്ങളെ വഞ്ചിച്ചതായും യുഎസ് പുറത്തുവിട്ട പ്രസ്താവനയില്‍ പറയുന്നു. തനിക്കെതിരായ യുഎസ് ഉപരോധം തള്ളിക്കളയുന്നതായി മദ്യൂറോ പ്രതികരിച്ചു. ഭരണഘടന മാറ്റിയെഴുതുന്നതിനുള്ള നീക്കത്തില്‍നിന്ന് പിന്നോട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി. യുഎസ് സാമ്രാജ്യത്തില്‍ നിന്നുള്ള ഉത്തരവുകള്‍ താന്‍ കേള്‍ക്കാറില്ല. തനിക്കെതിരേ കൂടുതല്‍ ഉപരോധങ്ങള്‍ ചുമത്തിക്കോളൂവെന്നും യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിനെ അഭിസംബോധനചെയ്ത് മദ്യൂറോ പറഞ്ഞു. അതേസമയം, വെനിസ്വേലയിലെ പ്രതിപക്ഷ നേതാക്കളെ സര്‍ക്കാര്‍ വീട്ടുതടങ്കലിലാക്കി. രഹസ്യാന്വേഷണ ഏജന്‍സികളുടെ നിരീക്ഷണത്തിലാണ് ഇപ്പോള്‍ പ്രതിപക്ഷ നേതാക്കളെന്നും ബന്ധുക്കള്‍ ട്വിറ്ററില്‍ അറിയിച്ചു.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss