|    Jul 22 Sat, 2017 8:26 pm
FLASH NEWS

മദ്യഷോപ്പുകള്‍ പുനരാരംഭിച്ചതിനെതിരേ ജനകീയ പ്രതിഷേധം

Published : 18th May 2017 | Posted By: fsq

 

കോങ്ങാട്:  സംസ്ഥാന, ദേശീയ പാതകള്‍ക്കരികില്‍ മദ്യശാലകള്‍ പാടില്ലെന്ന സുപ്രിംകോടതി ഉത്തരവിനെ മറികടന്ന് മദ്യഷോപ്പുകള്‍ പുനരാരംഭിച്ചതിനെതിരേ കോങ്ങാട്ടില്‍ ജനകീയ പ്രതിഷേധം. സുപ്രിംകോടതി ഉത്തരവിനെ തുടര്‍ന്ന് കള്ളുഷോപ്പും വിദേശമദ്യശാലയും അടച്ചുപൂട്ടിയിരുന്നു. തുടര്‍ന്ന് മറ്റു പല ഭാഗങ്ങളിലേക്കും മാറ്റിസ്ഥാപിക്കാന്‍ ശ്രമങ്ങള്‍ നടന്നുവെങ്കിലും പ്രതിഷേധം കാരണം അത് സാധ്യമായിരുന്നില്ല. അവസാനത്തെ ശ്രമമെന്ന നിലയ്ക്ക് സംസ്ഥാന പാതയെ ജില്ലാപാതയാണെന്നു കാണിച്ചാണ് മദ്യഷോപ്പുകള്‍ വീണ്ടും തുറന്നിരിക്കുന്നത്. വെല്‍ഫെയര്‍പാര്‍ട്ടി, മുസ്‌ലിം ലീഗ്, എസ്ഡിപിഐ, എസ്‌കെഎസ്എസ്എഫ്, യൂത്ത് കോണ്‍ഗ്രസ് എന്നീ സംഘടനകളുടെ പ്രതിനിധികള്‍ സമരത്തില്‍ പങ്കെടുത്തു. മദ്യശാലകള്‍ എന്നന്നേക്കുമായി അടച്ചുപൂട്ടാന്‍ നിയമപരമായും ജനകീയ സമരത്തിലൂടെയും മുന്നോട്ടുപോവുമെന്ന് ജനകീയ മദ്യവിരുദ്ധ സമിതി വക്താക്കള്‍ അറിയിച്ചു. വെല്‍ഫെയര്‍ പാര്‍ട്ടി കോങ്ങാട് മണ്ഡലം പ്രസിഡന്റ് മോഹന്‍ദാസ് സമരം ഉദ്ഘാടനം ചെയ്തു. മുസ്‌ലിം ലീഗ് കോങ്ങാട് പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റ് അസൈനാര്‍ അധ്യക്ഷത വഹിച്ചു. വെല്‍ഫെയര്‍ പാര്‍ട്ടി മണ്ഡലം കമ്മിറ്റിയംഗം ഷാജഹാന്‍ കാരൂക്കില്‍ മുഖ്യപ്രഭാഷണം നടത്തി. കെ കെ റഹ്മാന്‍, നിഷാദ്, ശാക്കിര്‍, അസ്‌ലം, ശിഹാബ് സംസാരിച്ചു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക