|    Aug 20 Sun, 2017 3:01 pm
FLASH NEWS

മദ്യഷാപ്പിനെതിരേ ജനകീയ കൂട്ടായ്മ : അഭിവാദ്യമര്‍പ്പിച്ച് എസ്ഡിപിഐ

Published : 8th August 2017 | Posted By: fsq

 

മട്ടാഞ്ചേരി: ചുള്ളിക്കല്‍ പഞ്ചാബി ദാബയില്‍ പ്രവര്‍ത്തനം ആരംഭിക്കുന്ന മദ്യഷാപ്പിനെതിരേ ജനകീയ കൂട്ടായ്മയുടെ നേതൃത്വത്തില്‍ നടക്കുന്ന സമരത്തിന് അഭിവാദ്യമര്‍പ്പിച്ച് എസ്ഡിപിഐ കൊച്ചി മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ പ്രകടനവും പൊതുയോഗവും സംഘടിപ്പിച്ചു. എസ്ഡിപിഐ ജില്ലാ പ്രസിഡന്റ് പി പി മൊയ്തീന്‍കുഞ്ഞ് ഉദ്്ഘാടനം ചെയ്തു. ജനകീയ കുട്ടായ്മ ചെയര്‍മാന്‍ ക്യാപ്റ്റന്‍ മോഹന്‍ദാസ് അധ്യക്ഷത വഹിച്ചു. എസ് ഡിറ്റിയു സംസ്ഥാന സമിതി അംഗം അനീഷ് മട്ടാഞ്ചേരി, സേവാദള്‍ ജില്ലാ ഓര്‍ഗനൈസിങ് സെക്രട്ടറി പി എസ് ഹംസക്കോയ, എസ്ഡിപിഐ മണ്ഡലം പ്രസിഡന്റ് ഷാജി കല്ലുങ്കല്‍, സെക്രട്ടറി പി എ മനാഫ്, ടി എം റിഫാസ് സംസാരിച്ചു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക