|    Nov 19 Sun, 2017 2:24 pm
FLASH NEWS

മദ്യശാല തുറക്കണമെന്നാവശ്യപ്പെട്ട് ഉളിക്കലില്‍ ഇന്ന് ഹര്‍ത്താല്‍

Published : 11th August 2017 | Posted By: fsq

 

ഇരിട്ടി: ബിവറേജ് കോര്‍പറേഷന്റെ ചില്ലറ മദ്യവില്‍പനശാല തുറന്നുപ്രവര്‍ത്തിക്കണമെന്ന് ആവശ്യപ്പെട്ട്് ഉളിക്കല്‍ ടൗണില്‍ ജനകീയ സമിതിയുടെ നേതൃത്വത്തില്‍ ഹര്‍ത്താല്‍ലിന് ആഹ്വാനം ചെയ്തു. രാവിലെ  6 മുതല്‍ വൈകീട്ട് 6 വരെയാണ് ഹര്‍ത്താല്‍. വര്‍ഷങ്ങള്‍ക്കുമുമ്പ് മദ്യശാലയ്ക്കായി ഹര്‍ത്താല്‍ നടത്തുകയും പിന്നീട് മദ്യശാല പൂട്ടാനായി സര്‍വകക്ഷി സമരം നടത്തുകയും ചെയ്ത ചരിത്രം ഉളിക്കലിനുണ്ട്. മദ്യശാല അനുവദിക്കരുതെന്നാവശ്യപ്പെട്ട് ഇന്നലെ വൈകീട്ട് നെല്ലിക്കാംപൊയില്‍ ഫെറോന ഇടവകയുടെ ആഭിമുഖ്യത്തില്‍ സര്‍വകക്ഷി പ്രതിഷേധറാലിയും യോഗവും നടത്തിയിരുന്നു. ഇതേത്തുടര്‍ന്നാണ് മദ്യവില്‍പനശാല ഉടന്‍ തുറക്കണമെന്നാവശ്യപ്പെട്ട് ജനകീയ സമിതി ഇന്ന് ഹര്‍ത്താല്‍ നടത്താന്‍ തീരുമാനിച്ചത്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക