|    Oct 18 Wed, 2017 8:07 pm
FLASH NEWS

മദ്യശാല കണിയാരത്തേക്ക് മാറ്റാനുള്ള നീക്കം; ആര്‍ഡി ഓഫിസ് മാര്‍ച്ചില്‍ പ്രതിഷേധമിരമ്പി

Published : 2nd October 2016 | Posted By: SMR

മാനന്തവാടി: വള്ളിയൂര്‍ക്കാവ് റോഡിലെ മദ്യശാല കണിയാരത്തേക്ക് മാറ്റാനുള്ള നീക്കത്തിനെതിരേ പ്രദേശവാസികള്‍ നടത്തിയ ആര്‍ഡി ഓഫിസ് മാര്‍ച്ചില്‍ പ്രതിഷേധമിരമ്പി.
കുട്ടികളും സ്ത്രീകളുമടക്കം നുറുകണക്കിനു പേര്‍ മാര്‍ച്ചില്‍ പങ്കെടുത്തു. മാനന്തവാടി ബിവറേജസ് കോര്‍പറേഷന്‍ ഔട്ട്‌ലെറ്റ് കണിയാരം, കുഴിനിലം പ്രദേശങ്ങളിലേക്ക് മാറ്റാനുള്ള നീക്കത്തിനെതിരേയാണ് ജനകീയ ആക്ഷന്‍ കമ്മിറ്റിയുടെ പ്രതിഷേധം. 4,000ത്തോളം വിദ്യാര്‍ഥികള്‍ പഠിക്കുന്ന നാലു വിദ്യാലയങ്ങളും വിവിധ മതസ്ഥാപനങ്ങളും നിലകൊള്ളുന്ന ജനവാസകേന്ദ്രത്തില്‍ മദ്യശാല ആരംഭിക്കാന്‍ അനുവദിക്കില്ലെന്നു സമരക്കാര്‍ പറഞ്ഞു.
അധികാരികള്‍ ഈ തീരുമാനവുമായി മുന്നോട്ടുപോവുകയാണെങ്കില്‍ സമരം ശക്തമാക്കുമെന്നു ധര്‍ണ ഉദ്ഘാടനം ചെയ്ത കണിയാരം കത്തീഡ്രല്‍ പള്ളി വികാരി ഫാ. ജോര്‍ജ് മൈലാടൂര്‍ പറഞ്ഞു. ആക്ഷന്‍ കമ്മറ്റി ചെയര്‍മാന്‍ പി വി ജോര്‍ജ് അധ്യക്ഷത വഹിച്ചു. കൗണ്‍സിലര്‍മാരായ വി യു ജോയി, ഹുസൈന്‍ കുഴിനിലം, ജോസ് പുന്നക്കുഴി, കുഴിനിലം പള്ളി ഖത്തീബ് കെ ടി അബൂബക്കര്‍ ഫൈസി, കെ ടി ബിനു, ഡെന്നീസ് കണിയാരം, നളിനാക്ഷി, പി ഉപ്പി, ബേബി അത്തിക്കല്‍, സെബാസ്റ്റ്യാന്‍ കീച്ചന്‍കേരി, എല്‍ സോമന്‍ നായര്‍, പി എ ജോസഫ്, മാനുല്‍ ചേന്നംകുളം, പി സി ജോണ്‍സണ്‍, ലേഖ രാജീവന്‍, പുഷ്പ മാത്യു, മിനി പോള്‍, പി മാധവന്‍, കെ എം ജോണ്‍, കെ എല്‍ ജോസി, സോയി കൈതാരം, സി വി ഷാജി, ജോസ് കിഴക്കേല്‍, ഷീന കുര്യന്‍, മിനി ജോര്‍ജ്, കെ ടി ഷിജു സംസാരിച്ചു. എന്‍ എ നൗഷാദ്, തങ്കച്ചന്‍ കോട്ടായില്‍, സഫിയ കുഞ്ഞിമുഹമ്മദ്, അര്‍ജുന്‍ പി ജോര്‍ജ് നേതൃത്വം നല്‍കി.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക