|    Jul 22 Sun, 2018 12:38 pm
FLASH NEWS

മദ്യശാല എവിടെയും തുടങ്ങാമെന്ന നിലപാട് അംഗീകരിക്കാനാവില്ല : എസ്ഡിപിഐ

Published : 21st September 2017 | Posted By: fsq

 

കൊച്ചി: മദ്യശാല എവിടെയും  തുടങ്ങാമെന്ന സര്‍ക്കാരിന്റെ ദുരൂഹമായ നിലപാട് അംഗീകരിക്കാനാവില്ലെന്ന് എസ്ഡിപിഐ ജില്ലാ പ്രസിഡന്റ് പി പി മൊയ്തീന്‍കുഞ്ഞ്. ഇടത് സര്‍ക്കാരിന്റെ ജനവിരുദ്ധ മദ്യനയത്തിനെതിരേ ആലുവയില്‍ നടത്തിയ എക്‌സൈസ് ഓഫിസ് മാര്‍ച്ച് ഉദ്്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.  വിദ്യാലയങ്ങളുടെയും ആരാധനാലയങ്ങളുടെയും പരിസരങ്ങളില്‍ തുടങ്ങി കേരളത്തെ മൊത്തത്തില്‍ മദ്യത്തില്‍ മുക്കി കൊല്ലാനുള്ള പദ്ധതിയാണ് സര്‍ക്കാര്‍ ആവിഷ്‌കരിച്ചിട്ടുള്ളത്. കേരളത്തില്‍ വര്‍ധിച്ച് വരുന്ന മദ്യാസക്തി മദ്യവര്‍ജനത്തിലൂടെ കുറക്കുക എന്നതാണ്  മദ്യനയത്തിന്റെ ലക്ഷ്യം എന്ന സര്‍ക്കാര്‍ വാദം അപഹാസ്യമാണ്. മദ്യത്തിന്റെ ലഭ്യതയും ഉപഭോഗവും കുറക്കുന്നതിനുള്ള നടപടികള്‍ സര്‍ക്കാര്‍ ആരംഭിക്കാത്ത പക്ഷം ശക്തമായ ജനകീയ മുന്നേറ്റങ്ങള്‍ സംഘടിപ്പിക്കുമെന്നും ജില്ലാ പ്രസിഡന്റ് മുന്നറിയിപ്പ് നല്‍കി. ജില്ലയില്‍ എറണാകുളം, ആലുവ, ഞാറക്കല്‍, പറവൂര്‍, പെരുമ്പാവൂര്‍, കോതമംഗലം, മുവാറ്റുപുഴ, കൊച്ചി എന്നിവിടങ്ങളിലെ എക്‌സൈസ് ഓഫിസുകളിലേക്കാണ് എസ്ഡിപിഐ പ്രവര്‍ത്തകര്‍ മാര്‍ച്ച് നടത്തിയത്.പെരുമ്പാവൂര്‍ എക്‌സൈസ് ഓഫിസിലേക്ക് നടത്തിയ മാര്‍ച്ച് ജില്ലാ വൈസ് പ്രസിഡന്റ് അജ്മല്‍ കെ മുജീബ് ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് വി കെ ഷൗക്കത്തലി, വിമണ്‍ ഇന്ത്യാ മൂവ്‌മെന്റ് ജില്ലാ വൈസ് പ്രസിഡന്റ് ബാബിയ ടീച്ചര്‍, നേതാക്കളായ എന്‍ എ അനസ്, ഷെരീഫ് അത്താണിക്കല്‍ ബാബു വേങ്ങൂര്‍ സംസാരിച്ചു. ഞാറക്കല്‍ എക്‌സൈസ് ഓഫിസിലേക്ക് നടത്തിയ ധര്‍ണ വൈപ്പിന്‍ മണ്ഡലം കമ്മിറ്റി അംഗം മുജീബ് എടവനക്കാട് ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് സുല്‍ഫിക്കര്‍ അധ്യക്ഷത വഹിച്ചു. മൂവാറ്റുപുഴ എക്‌സൈസ് ഓഫിസിലേക്ക് നടത്തിയ മാര്‍ച്ചും ധര്‍ണയും ജില്ലാ സെക്രട്ടറി നാസര്‍ എളമന ഉദ്ഘാടനം ചെയ്തു. ജില്ലാ കമ്മിറ്റി അംഗങ്ങളായ സുധീര്‍ ഏലൂക്കര, ശങ്കരന്‍ കല്ലൂര്‍ക്കാട്, മണ്ഡലം പ്രസിഡന്റ് മീരാന്‍ മുളവൂര്‍, പരീത് കിഴക്കേക്കര, ജോബിന്‍ കുര്യാക്കോസ് സംസാരിച്ചു. എറണാകുളം എക്‌സൈസ് ഓഫിസിലേക്ക് നടത്തിയ മാര്‍ച്ച് ജില്ലാ കമ്മിറ്റി അംഗം ഷാജഹാന്‍ വാഴക്കാല ഉദ്ഘാടനം ചെയ്തു. അബ്ദുസ്സമദ് വാഴക്കാല, ഷിഹാബ് കളമശ്ശേരി, ഹാരിസ് ഉമര്‍ സംസാരിച്ചു.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss