|    Oct 16 Tue, 2018 5:49 am
FLASH NEWS

മദ്യശാലയ്‌ക്കെതിരേ പ്രതിഷേധ പ്രകടനം നടത്തി

Published : 24th January 2017 | Posted By: fsq

 

കണ്ണനല്ലൂര്‍: കൊട്ടിയത്ത് പ്രവര്‍ത്തിച്ചു കൊണ്ടിരിക്കുന്ന ബീവറേജസ് ഔട്ട്‌ലെറ്റ് തഴുത്തല വാലിമുക്കിലേയ്ക്ക് മാറ്റി സ്ഥാപിക്കുന്നതിനെതിരേ രണ്ടാം ദിവസവും പ്രതിഷേധം ശക്തം. തഴുത്തല, കിഴവൂര്‍, കണ്ണനല്ലൂര്‍, പ്രദേശ വാസികളാണ് വിവിധ രാഷ്ട്രീയ പാര്‍ട്ടികളുടെയും സാമൂഹിക സംഘടനകളുടെയും പിന്തുണയോടു കൂടി ശക്തമായ സമരവുമായി രംഗത്തെത്തിയിരിക്കുന്നത്. കിഴവൂര്‍ പറമ്പ് ഹൗസിന് സമീപത്ത് നിന്നും ആരംഭിച്ച പ്രകടനം തടത്തില്‍ മുക്ക്, കണ്ണനല്ലൂര്‍ ഠൗണ്‍ വഴി വാലിമുക്കില്‍ സമാപിച്ചു. സമാപന യോഗത്തില്‍ പി ഷിജാര്‍ അധ്യക്ഷത വഹിച്ചു. കിഴവൂര്‍ പഞ്ചായത്ത് അംഗവും സമരസമിതി ജനറല്‍ കണ്‍വീനറുമായ തുളസീഭായി ഉദ്ഘാടനം ചെയ്തു. കണ്ണനല്ലൂര്‍ ഠൗണ്‍ വാര്‍ഡ് അംഗം ശൈലജ, അബ്ദുല്‍ ഗഫൂര്‍, മുഖത്തല റഹീം, അന്‍സാരി, റിയാസ് കണ്ണനല്ലൂര്‍, വസന്താ ബാലചന്ദ്രന്‍, സവാദ് മടവൂരാന്‍ സംസാരിച്ചു. സമരസമിതി ചെയര്‍മാന്‍ അസനാരുതുഞ്ഞ്, ഷാജഹാന്‍ കുന്നുംപുറം, മുഖത്തല ശ്രീപ്രസാദ്, ഷാജി, നിസാര്‍, ഷെമീര്‍ എന്നിവര്‍ പ്രകടനത്തിന് നേതൃത്വം നല്‍കി.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss