|    Oct 23 Tue, 2018 10:40 am
FLASH NEWS

മദ്യശാലയ്‌ക്കെതിരേയുള്ള കോടതി വിധി ആഹ്ലാദകരം: ലേഡീസ് വിങ്

Published : 26th January 2017 | Posted By: fsq

 

മയ്യഴി: ദേശീയ-സംസ്ഥാന പാതയോരങ്ങളിലെ മദ്യശാലകള്‍ ഏപ്രില്‍ ഒന്നിനകം നീക്കണമെന്ന സുപ്രീം കോടതി വിധി രാജ്യത്തെ സ്ത്രീ ജനത്തിന് ആഹ്ലാദം പകരുന്നതാണെന്ന് മാഹി മുസ്‌ലിം വെല്‍ഫെയര്‍ അസോസിയേഷന്‍ ലേഡീസ് വിങ് അഭിപ്രായപ്പെട്ടു. കോടതി ഉത്തരവ് വഴി സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും മയ്യഴി നഗരത്തിലെ തെരുവോരങ്ങളിലൂടെ ഭീതി കൂടാതെ സഞ്ചരിക്കാനാകും. മദ്യപന്മാരുടെ വിളയാട്ടം മയ്യഴിക്കാരെ ഏറെ ബാധിക്കുന്നു. തെരുവോരങ്ങളില്‍ സുബോധമില്ലാതെയും വസ്ത്രങ്ങളില്ലാതെയും കിടന്നിഴയുന്നത് പതിവ് കാഴ്ചയാണ്. ഇത് ഒരു നാടിന് തന്നെ അപമാനമാണെന്നും ലേഡിസ് വിങ് അഭിപ്രായപ്പെട്ടു. ജസീമ മുസ്തഫ, ലൈല നാസര്‍, സെറീന ഹാരിസ്, സീനത്ത് അഹമ്മദ്, കെ ഇ മീന സംസാരിച്ചു.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss