|    Aug 17 Thu, 2017 1:27 pm
FLASH NEWS
Home   >  Todays Paper  >  Page 4  >  

മദ്യശാലയ്‌ക്കെതിരായ സമരം: വിന്‍സെന്റ് എംഎല്‍എക്ക് ജാമ്യം

Published : 4th August 2017 | Posted By: fsq

 

തിരുവനന്തപുരം: മദ്യശാലയ്‌ക്കെതിരേ സമരം നടത്തിയ കേസില്‍ കോവളം എംഎല്‍എ എം വിന്‍സെന്റിന് ജാമ്യം ലഭിച്ചു. നെയ്യാറ്റിന്‍കര കോടതിയാണ് ജാമ്യം അനുവദിച്ചത്. പൊതുമുതല്‍ നശിപ്പിച്ചെന്ന പോലിസിന്റെ വാദം ശരിയല്ലെന്നും പണം കെട്ടിവയ്‌ക്കേണ്ട സാഹചര്യമില്ലെന്നും കോടതി വ്യക്തമാക്കി. കഴിഞ്ഞ ഏപ്രില്‍ 11ന് നടന്ന മദ്യശാലാവിരുദ്ധ സമരത്തിന്റെ ഭാഗമായാണ് എം വിന്‍സെന്റിനെതിരേ കേസെടുത്തത്. ബാലരാമപുരത്ത് ബിവറേജസിന്റെ മേല്‍നോട്ടത്തിലുള്ള മദ്യവില്‍പനശാല പനയത്തേരിയിലേക്ക് മാറ്റുന്നതിനെതിരേ നടന്ന വിവിധ സംഘടനകളുടെ സമരമാണ് സംഘര്‍ഷത്തില്‍ കലാശിച്ചത്. അതേസമയം, അയല്‍വാസിയായ വീട്ടമ്മയെ പീഡിപ്പിച്ചുവെന്ന കേസില്‍ എംഎല്‍എയുടെ ജാമ്യാപേക്ഷയില്‍ ഏഴിന് വിധിപറയും. തിരുവനന്തപുരം ജില്ലാ സെഷന്‍സ് കോടതിയാണ് വിധി പറയുക. ജാമ്യാപേക്ഷയില്‍ കഴിഞ്ഞ രണ്ടിന് വാദം പൂര്‍ത്തിയായി. പീഡനക്കേസില്‍ അറസ്റ്റിലായ ശേഷമാണ് മദ്യശാലയ്‌ക്കെതിരായ സമരത്തിന്റെ പേരില്‍ എംഎല്‍എയുടെ അറസ്റ്റ് രേഖപ്പെടുത്തിയത്. അദ്ദേഹത്തെ 14 ദിവസത്തേക്ക്  റിമാന്‍ഡ് ചെയ്തിരുന്നു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക