|    Mar 23 Thu, 2017 3:44 am
FLASH NEWS

മദ്യശാലയിലെ ജീവനക്കാരനെ ആക്രമിച്ച് ബാഗ് തട്ടിയെടുക്കാന്‍ ശ്രമം

Published : 10th November 2015 | Posted By: SMR

മാനന്തവാടി: വിദേശമദ്യശാലയിലെ ജീവനക്കാരനെ ആക്രമിച്ച് ബാഗ് തട്ടിയെടുക്കാന്‍ ശ്രമം. മര്‍ദ്ദനത്തില്‍ പരിക്കേറ്റ ജീവനക്കാരന്‍ ജില്ലാ ആശുപത്രിയില്‍ ചികില്‍സ തേടി. പനമരം വിദേശമദ്യശാലയിലെ ജീവനക്കാരന്‍ കേണിച്ചിറ താമരക്കൊല്ലിയില്‍ ടി ജെ ഷിനു(32)വിനെയാണ് രണ്ടു ബൈക്കുകളിലും ഓട്ടോയിലുമായെത്തിയ ഏഴംഗ സംഘം മര്‍ദ്ദിച്ചത്.
ഞായറാഴ്ച രാത്രി 9.30ഓടെ പനമരം-കേണിച്ചിറ റോഡില്‍ ചെറിയ പാലത്തിനടുത്താണ് സംഭവം. രാത്രി മദ്യവില്‍പനശാല പൂട്ടി വീട്ടിലേക്ക് പോവുകയായിരുന്ന ഷിനുവിനെ പനമരം മുതല്‍ സംഘം പിന്തുടരുകയായിരുന്നു. പാലത്തിനടുത്ത് വച്ച് ഷിനുവിനെ തടഞ്ഞുനിര്‍ത്തി പട്ടികകൊണ്ട് തലയ്ക്കടിക്കുകയും മദ്യവില്‍പനശാലയുടെയും ലോക്കറിന്റെയും താക്കോല്‍ അടങ്ങിയ ബാഗ് തട്ടിയെടുക്കാന്‍ ശ്രമിക്കുകയുമായിരുന്നു.
വില്‍പനശാലയിലെ ലോക്കറില്‍ 32 ലക്ഷം രൂപയുണ്ടായിരുന്നു. ആക്രമണത്തിനിടെ ഷിനുവിന്റെ കഴുത്തിലുണ്ടായിരുന്ന രണ്ടര പവന്റെ മാലയും നഷ്ടപ്പെട്ടു. ബഹളം കേട്ട് നാട്ടുകാര്‍ ഓടിക്കൂടിയതോടെ അക്രമിസംഘം പിന്തിരിഞ്ഞു.
പനമരം സ്വദേശികളായ ഏഴുപേര്‍ക്കെതിരേ ഷിനു പനമരം പോലിസില്‍ പരാതി നല്‍കി.

(Visited 71 times, 1 visits today)
thanur-inner madani-inner abdulla-iner     PER Mazhappody-inner karimbu-inner                  
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക