|    Feb 25 Sun, 2018 9:43 am

മദ്യശാലക്കെതിരേ പിഡിപി പ്രക്ഷോഭത്തിലേക്ക്

Published : 16th January 2017 | Posted By: fsq

 

കൈപ്പമംഗലം: എസ്എന്‍ പുരം സെന്ററില്‍ പ്രവര്‍ത്തിക്കുന്ന മദ്യശാല മതിലകത്തെ മതില്‍മൂലയിലെ  ജനവാസ കേന്ദ്രത്തിലേക്ക് മാറ്റുന്നതില്‍ പിഡിപി കൈപ്പമംഗലം മണ്ഡലം കമ്മിറ്റി പ്രതിഷേധിച്ചു. അധികാര വര്‍ഗ്ഗം മുഷ്‌ക്ക് കാട്ടി ഇനിയും ഈ തീരുമാനം നടപ്പിലാക്കാന്‍ ശ്രമിച്ചാല്‍ പിഡിപിയുടെ നേതൃത്വത്തില്‍ ബഹുജന പങ്കാളിത്തത്തോടെ വന്‍ പ്രക്ഷോഭ സമരങ്ങളുമായി രംഗത്തിറങ്ങുമെന്നു അധികാരികള്‍ക്ക് മുന്നറിയിപ്പ്  നല്‍കി. പാര്‍ട്ടി മണ്ഡലം പ്രസിഡന്റ് കെ കെ അബ്ബാസ് അധ്യക്ഷത വഹിച്ച യോഗം ജില്ല വൈസ് പ്രസിഡന്റ് കക്കാട് നൗഷാദ് ഉദ്ഘാടനം ചെയ്തു. ജില്ലാ സെക്രട്ടറി നൗഷാദ് കുട്ടമംഗലം മുഖ്യപ്രഭാഷണം നടത്തി. മനാഫ്, അഷ്‌റഫ് പൊരിബസാര്‍, സലാം ചാമക്കാല, ഫൈസല്‍ പി ഖാദര്‍ സംസാരിച്ചു.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss