|    Jul 20 Fri, 2018 5:42 pm
FLASH NEWS
Home   >  Todays Paper  >  Page 5  >  

മദ്യശാലകള്‍ക്ക് അനുമതി നല്‍കിയത് കോഴ വാങ്ങിയെന്ന്

Published : 12th September 2017 | Posted By: fsq

 

കൊച്ചി: ബാറുമുതലാളിമാരില്‍ നിന്ന് 500 കോടി രൂപ കോഴ കൈപറ്റിക്കൊണ്ടാണ്  സ്‌കൂളുകള്‍ക്കും ആരാധനാലയങ്ങള്‍ക്കും അരികിലായി കേരളമെങ്ങും 469 മദ്യശാലകള്‍ക്ക് പിണറായി വിജയന്‍ സര്‍ക്കാര്‍ അനുമതി നല്‍കിയതെന്ന് കെപിസിസി പ്രസിഡന്റ് എം എം ഹസന്‍. ബാറുകാര്‍ക്ക് വേണ്ടി ദേശീയപാതകളെ വരെ തരംതാഴ്ത്തിയ സര്‍ക്കാരാണിതെന്നും അദ്ദേഹം പറഞ്ഞു. സര്‍ക്കാരിന്റെ മദ്യനയത്തിനെതിരെ ജില്ലാ കോഗ്രസ് കമ്മിറ്റി എറണാകുളം മേനകയില്‍ നടത്തിയ പ്രതിഷേധ ധര്‍ണ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. വിലക്കയറ്റത്തിനെതിരേ സിപിഎം നടത്തുന്ന സമരം വെറും നിഴല്‍യുദ്ധമാണെന്നും അദ്ദേഹം പറഞ്ഞു. ഡിസിസി പ്രസിഡന്റ് ടി ജെ വിനോദ് അധ്യക്ഷത വഹിച്ചു. കോണ്‍ഗ്രസ് നേതാക്കളായ  കെ പി ധനപാലന്‍, ലാലി വിന്‍സന്റ്, ഡൊമിനിക് പ്രസന്റേഷന്‍, വി ജെ പൗലോസ്, എംഎല്‍എമാരായ അന്‍വര്‍ സാദത്ത്, പ്രദീപ്കുമാര്‍ സംസാരിച്ചു.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss