|    Oct 18 Thu, 2018 8:09 am
FLASH NEWS

മദ്യവ്യാപന നയത്തിനെതിരേ മുസ്‌ലിംലീഗ് മാര്‍ച്ച്

Published : 12th September 2017 | Posted By: fsq

 

കണ്ണൂര്‍: എല്‍ഡിഎഫ് സര്‍ക്കാരിന്റെ മദ്യ വ്യാപന നയത്തിനെതിരേ ജില്ലയിലെ 11 കേന്ദ്രങ്ങളില്‍ എക്‌സൈസ് റേഞ്ച് ഓഫിസുകളിലേക്ക് മുസ്്‌ലിംലീഗ് മാര്‍ച്ചും ധര്‍ണയും നടത്തി. ആരാധാനാലയങ്ങള്‍ക്കും സ്‌കൂളുകള്‍ക്കും സമീപം മദ്യഷാപ്പുകള്‍ അനുവദിക്കാനുള്ള ദൂരപരിധി കുറച്ച നടപടി റദ്ദാക്കുക, മദ്യ  ശാലകള്‍ അനുവദിക്കാനുള്ള തദ്ദേശ സ്ഥാപനങ്ങളുടെ അധികാരം പുനസ്ഥാപിക്കുക, ഓണ്‍ലൈന്‍ മദ്യ വില്‍പന ആരംഭിക്കാനുള്ള നീക്കം ഉപേക്ഷിക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് മാര്‍ച്ച് നടത്തിയത്. കൂത്തുപറമ്പില്‍ മുന്‍ എംഎല്‍എ സി മോയിന്‍കുട്ടി ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് പികെ അബ്ദുല്ല ഹാജി അധ്യക്ഷത വഹിച്ചു. പയ്യന്നൂരില്‍ സംസ്ഥാന വൈസ് പ്രസിഡന്റ് വി കെ അബ്ദുല്‍ ഖാദര്‍ മൗലവി ഉദ്ഘാടനം ചെയ്തു. എസ് എ ശുക്കൂര്‍ ഹാജി അധ്യക്ഷത വഹിച്ചു. പള്ളിക്കുന്ന് പൊടിക്കുണ്ടില്‍ ജില്ലാ പ്രസിഡന്റ് പി കുഞ്ഞിമുഹമ്മദ് ഉദ്ഘാടനം ചെയ്തു. അഷ്‌റഫ് ബംഗാളി മുഹല്ല അധ്യക്ഷത വഹിച്ചു. ശ്രീകണ്ഠാപുരത്ത് ജില്ലാ ജനറല്‍ സെക്രട്ടറി അഡ്വ. അബ്ദുല്‍കരീം ചേലേരി ഉദ്ഘാടനം ചെയ്തു. കെ പി മൊയ്തീന്‍ കുഞ്ഞി ഹാജി അധ്യക്ഷത വഹിച്ചു. പാപ്പിനിശ്ശേരി എക്‌സൈസ് ഓഫിസ് മാര്‍ച്ച് കെ എം ഷാജി എംഎല്‍എ ഉദ്ഘാടനം ചെയ്തു. എസ് കെ പി സക്കരിയ്യ അധ്യക്ഷത വഹിച്ചു.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss