|    Oct 16 Tue, 2018 8:53 pm
FLASH NEWS
Home   >  Todays Paper  >  Page 5  >  

മദ്യവ്യാപനം : പ്രതിഷേധ കൂട്ടായ്മ സംഘടിപ്പിക്കും

Published : 11th September 2017 | Posted By: fsq

 

തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാരിന്റെ മദ്യവ്യാപന നടപടികള്‍ക്കെതിരേ 12നു വിപുലമായ പ്രതിഷേധ കൂട്ടായ്മ സംഘടിപ്പിക്കുമെന്ന് വി എം സുധീരന്‍. തിരുവനന്തപുരം വെള്ളയമ്പലം ആര്‍ച്ച് ബിഷപ് ഹൗസ് കോംപൗണ്ടിലുള്ള പാരിഷ് ഹാളില്‍ നടക്കുന്ന കൂട്ടായ്മയില്‍ സമാനമനസ്‌കരായ സംഘടനാ നേതാക്കളും പ്രതിനിധികളും പങ്കെടുക്കും. നാടിനെയും ജനങ്ങളെയും നശിപ്പിക്കുന്ന സംസ്ഥാന സര്‍ക്കാരിന്റെ മദ്യനയത്തിനും ജനദ്രോഹ നടപടികള്‍ക്കുമെതിരേ ലഹരിവിരുദ്ധ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുന്നവരുടെ ഒന്നിച്ചുള്ള പ്രതിഷേധം സംഘടിപ്പിക്കുകയാണ് കൂട്ടായ്മയുടെ ലക്ഷ്യം. മദ്യമെന്ന മഹാവിപത്തിനെ ജനങ്ങളുടെ മേല്‍ അടിച്ചേല്‍പിക്കുന്ന നയസമീപനങ്ങളില്‍ നിന്നു സര്‍ക്കാരിനെ പിന്തിരിപ്പിക്കുന്നതിനു വേണ്ടിയുള്ള വലിയ ജനമുന്നേറ്റമാണ് ഈ സമ്മേളനം വിഭാവനം ചെയ്യുന്നതെന്നും വി എം സുധീരന്‍ വ്യക്തമാക്കി.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss